the digital signature of the temple city

കാർഷിക സമൃദ്ധി വിളിച്ചോതി ഗുരുവായൂരിൽ ഇല്ലം നിറ ഭക്തിസാന്ദ്രമായി

- Advertisement -[the_ad id="14637"]

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ പെരുമ വിളിച്ചോതി ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ചടങ്ങ് . ഇന്നലെ (21.8.2023) രാവിലെ 6.19 മുതൽ എട്ടു മണി വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ഭക്തി സാന്ദ്രമായ ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ കിഴക്കേ ഗോപുര വാതിൽക്കൽ അരിമാവ് അണിഞ്ഞ നാക്കിലകളിൽ സമർപ്പിച്ചു.

PSX 20230822 150227

കീഴ്ശാന്തി നമ്പൂതിരിമാർ കതിർക്കറ്റകൾ തലയിലേറ്റി എഴുന്നള്ളിച്ചു നമസ്ക്കാര മണ്ഡപത്തിൽ എത്തിച്ചതോടെ ശുഭമുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ. തോട്ടം ശിവകരൻ നമ്പൂതിരി മഹാലക്ഷ്മീപൂജ ചെയ്ത് കതിർക്കറ്റകൾ ശ്രീലകത്ത് ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു.പൂജിച്ച കതിരുകൾ പിന്നീട് ഭക്തർക്ക് പ്രസാദമായി നൽകി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ്.

PSX 20230822 150248

ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ , ഭരണസമിതി അംഗങ്ങളായ സി. മനോജ് ,കെ.ആർ. ഗോപിനാഥ് , മനോജ് ബി നായർ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ,ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി ആഘോഷം നാളെ ആഗസ്റ്റ് 23 ബുധനാഴ്ചയാണ്.

PSX 20230822 150321
FB IMG 1692696455478

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts