ഗുരുവായൂർ: അമ്മമാർക്ക് ഓണ കോടിയും, ഓണ കിറ്റും, ഓണ പെൻഷനും, ഓണസദ്യയും നൽകി ആഹ്ലാദ ആരവത്തോടെ ഓണവരവേൽപ്പിൻ്റെ വിരുന്നുമായി സുകൃതം തിരുവെങ്കിടം . മലയാളികളുടെ ദേശീയ മഹോത്സവമായ ഓണത്തെ വരവേറ്റു് കൊണ്ടു് ജീവകാരുണ്യ പ്രസ്ഥാനമായ സുകൃതം തിരുവെങ്കിടത്തിൻ്റെ ആഭിമുഖ്യത്തിൽ ആഹ്ലാദ നിറവിൽ ഓണം ജീവകാരുണ്യ കൂട്ടായ്മ നടത്തി.നൂറോളം അമ്മമാർക്ക് സെറ്റുമുണ്ടും, സാരിയുമായി ഓണക്കോടി, 1000 ക ഓണപെൻഷൻ,500 യുടെ ഓണപലവ്യജ്ഞനകിറ്റ്, ഓണസന്ദേശം, വിഭവസമൃദ്ധമായ ഓണസദ്യ.എന്നിവ നൽകിയാണ് കൂട്ടായ്മ തീർത്ത് പ്രദേശത്ത്കാരുമായി ഒത്ത് ചേർന്നത്.
കൊടയിൽ കമ്മ്യൂണിറ്റി ഹാളിൽ സുകൃതം പ്രസിഡണ്ട് രാധാകൃഷ്ണൻ കരുമത്തിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓണ ജീവകാരുണ്യ കൂട്ടായ്മ ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അനീഷ്മഷനോജ് ഉൽഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഓണ സന്ദേശം നൽകി.തിരുവെങ്കിടം എ.എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബെനി ഫ്രാൻസീസ് ഓണ കോടി വിതരണവും നിർവഹിച്ചു.
വിവിധ പുരസ്ക്കാര ജേതാക്കളും, സംഘടനാ സാരഥികളുമായ വി.ബാലചന്ദ്രൻ ,സി.ഡി ജോൺസൺ, മേഴ്സി ജോയ് ,എം..സരസ്വതി മാരാർ ,ബേബി നക്ഷത്രഎന്നിവരെ ചടങ്ങിൽ സ്നേഹാദരം നൽകി അനുമോദിച്ചു കോഓഡിനേറ്റർ ബാലൻ വാറണാട്ട് ആമുഖപ്രസംഗം. നടത്തി.സ്റ്റീഫൻ ജോസ്, ദീപ ഉണ്ണികൃഷ്ണൻ, പി.ഐ.സൈമൺ മാസ്റ്റർ, എം.പ്രഭാകര മാരാർ, എം.എസ് എൻ.മേനോൻ. കെ.നന്ദകുമാർ,എം.വി.ജെൻസൻ,ലോറൻസ് നീലങ്കാവിൽ എന്നിവ സംസാരിച്ചു.
ഓണവിശേഷമായി ഒരുക്കിയ സന്തോഷ, സൽകർമ്മ ,സുകൃത കൂട്ടായ്മയ്ക്ക് എൻ.രാജൻ, പി.കെ.വേണുഗോപാൽ, കെ.എസ്.പരമേശ്വരൻ, എൻ.കെ.ജോർജ് പോൾ, പി.ആർ സുബ്രമണ്യൻ, സി.ബാലാമണി മേനോൻ, എം.ഭാസ്ക്കരൻനായർ എന്നിവർ നേതൃത്വം നൽകി. സമ്മേളാനന്തരം ഓണസദ്യയും നൽകി ഓണവിരുന്നിന് സമാപനം കുറിയ്ക്കുകയും ചെയ്തു.