ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2023 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 21 തിങ്കളാഴ്ച പകൽ 6 :19 മുതൽ 8 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
പഴുന്നാന പാടത്ത് കൃഷി ചെയ്ത നെൽക്കതിർക്കറ്റകളുമായി ആലാട്ട് വേലപ്പന്റെ മക്കൾ ക്ഷേത്രത്തിലെത്തി. നെൽക്കതിർ ക്കറ്റകൾ അവകാശികളായ മനയത്ത്, അഴീക്കൽ കുടുംബാങ്ങൾക്ക് ഏഴ് പതിറ്റാണ്ടായി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നെൽക്കതിർ നൽകി വരുന്നത് ആലാട്ട് വേലപ്പനും കുടുoബവുമാണ്. അവകാശികളായ കുടുംബാങ്ങളും ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മനോജ് കുമാറും നെൽക്കതിർക്കറ്റകൾ ഏറ്റുവാങ്ങി.
വേലപ്പൻ്റെ മരണശേഷം മക്കളായ ജയരാജ്, ഹരിദാസ്, സുരേന്ദ്രൻ, രവി എന്നിവർ നെൽക്കതിരുകൾ ക്ഷേത്രത്തിലേക്ക് കൈമാറി