- Advertisement -[the_ad id="14637"]
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. ദിനം പ്രതി ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകരെയും പ്രദേശവാസികളെയും തെരുവുനായകൾ അക്രമിക്കുന്നത് പതിവാണ്. ഇന്ന് ഗുരുവായൂരിൽ ദർശനത്തിനെത്തിയ കണ്ണൂർ സ്വദേശിയായ നാല് വയസ്സുള്ള കുട്ടിക്കുനേരെ തെരുവുനായക്കൂട്ടത്തിന്റെ അതിക്രൂരമായ ആക്രമണം ആണ് ഉണ്ടായത്.നാളിതുവരെ ആയിട്ടും തെരുവുനായ വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ആയതിനാൽ പ്രസ്തുത വിഷയത്തിൽ അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ നഗരസഭാ കൗൺസിലർ സി.എസ്.സൂരജ് തൃശ്ശൂർ ജില്ലാ കലക്ടർക്ക് പരാതി നൽകി..