ഗുരുവായൂർ: രാമായണ മാസം സമാപന ദിവസം ദേവസ്വം ചെയർമാന്റെ ഭക്തി പ്രഭാഷണത്തിന് ശബ്ദ തടസ്സമുണ്ടാക്കി എന്ന വിഷയത്തിൽ കാര്യാലയ ഗണപതി ക്ഷേത്രത്തിലെ പുജയുടെ ഭാഗമായി നടന്ന തായമ്പക തടസപ്പെടുത്തി എന്ന ബി ജെ പിയുടെ ആരോപണത്തിൽ ചെയർമാൻ ഡോ വി കെ വിജയൻ ഗുരുവായൂർ ഓൺലൈൻ ഡോട് കോമി നോട് നിലപാടു വ്യക്തമാക്കി.
രാമായണ മാസാചരണത്തിന്റെ സമാപന സമ്മേളനത്തിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നതിനാലും ഈ സമയം കാര്യാലയ ഗണപതി ക്ഷേത്രപരിസരത്ത് നടക്കുന്ന തായമ്പക മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾ അലോസരപ്പെടുത്തുന്നതിനാലും, മുൻകൂട്ടി അനുമതി വാങ്ങാതെ ക്ഷേത്ര പരിസരത്ത് നടത്തിയ പരിപാടി ആയിരുന്നു അത് എന്ന് ചെയർമാൻ പറഞ്ഞു. എന്നിരുന്നാലും 7 മണിക്ക് തുടങ്ങേണ്ട സമ്മേളനം 7:30 ന് ശേഷമാണ് തുടങ്ങിയതെന്നും മുൻകൂട്ടി അനുമതി വാങ്ങിയിരുന്നെങ്കിൽ ഇങ്ങനെയൊരു തർക്കത്തിനു സാധ്യതയുണ്ടാവുമായിരുന്നില്ലെന്നും ചെയർമാൻ കൂട്ടി ചേർത്തു..
ദേവസ്വം ജീവനക്കാരാണെങ്കിലും മുൻകൂട്ടി അനുമതിയുണ്ടെങ്കിലേ ദേവസ്വത്തിന്റെ അധീനതയിലുള്ള പരിസരങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സാധ്യമാകൂ. എന്ന കീഴ് വഴക്കം മാത്രമാണ് നടത്തിയതെന്ന് ചെയർമാൻ വ്യക്തമാക്കി.