ഗുരുവായൂർ: ചിങ്ങപ്പിറവി ദിനത്തിൽ ഗുരുവായൂരിൽ ചിങ്ങമ ഹോത്സവം ദേശ ക്കൂട്ടായ്മയുടെ ആഘോഷമായി. മഞ്ജുളാലിനു മുന്നിൽ നൂറ്റിയമ്പതോളം കലാപകാരൻമാർ അണിരന്ന മഞ്ജു ളാൽത്തറ മേളം ഉത്സവത്തിന് അകമ്പടി തീർത്തു. ഗുരുവായൂർ ജയപ്രകാശാണ് മേളം നയിച്ചത്. എടക്കളത്തൂർ അജി (വലന്തല), പനമണ്ണ മനോഹരൻ (കുഴൽ), പാഞ്ഞാൾ വേലുക്കുട്ടി (താളം), പഴമ്പാലക്കോട് ശെൽവരാജ് (കൊമ്പ്) എന്നിവരും നേതൃനിരയിലുണ്ടായി.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു മേളം. മഞ്ജുളാലിനു മുന്നിൽ ഗുരുവായൂരപ്പന്റെ ചിത്രവും പട്ടുകുടയും മറുപടി. നിലവിളക്കും നിറപറയും വെച്ച് കൃഷ്ണ – രാധ വേഷങ്ങളുടെ സാന്നിധ്യത്തിലായിരുന്നു മേളം. രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. മേളം കലാശിച്ചപ്പോൾ പഞ്ചവാദ്യത്തിന് കാലമിട്ടു. എളനാട് കണ്ണനും കലാമണ്ഡലം പെരിങ്ങോട് ചന്ദ്രനും (തിമില) പഞ്ചവാദ്യം നയിച്ചു. പെരിങ്ങോട് നന്ദകുമാർ (മദ്ദളം), പഴമ്പലാക്കോട് ഷൺമുഖൻ (കൊമ്പ്), പിലാക്കോട് മാധവൻകുട്ടി (താളം), പ്രമോദ് കൃഷ്ണൻ (ഇടയ്മ) എന്നിവരും വിവിധ വാദ്യങ്ങളുടെ അമരക്കാരായി. പഞ്ചവാദ്യം ഗുരുവായൂർ ക്ഷേത്രനടയിലേക്ക് നീങ്ങി. സന്ധ്യയോടെ അവസാനിച്ചു. മഞ്ജുളാലിൽ നിന്ന് ക്ഷേത്ര നടയിലേക്ക് നാമ ജപഘോഷ യാത്രയുമുണ്ടായിരുന്നു.