ഗുരുവായൂർ: കഴിഞ്ഞ ദിവസം ദേവസ്വം ചെയർമാന്റെ ഭക്തി പ്രഭാഷണത്തിന് ശബ്ദ തടസ്സമുണ്ടാക്കി എന്ന് പറഞ്ഞ് ഗണപതി ക്ഷേത്രത്തിൽ പുജയുടെ ഭാഗമായി നടന്ന തായമ്പക നിറുത്തിവെപ്പിക്കുകയും അതു മൂലം ഗണപതി പൂജ അലങ്കോലപ്പെടുത്തുകയും ചെയ്ത ചെയർമാന്റെ നിലപാട് പ്രതിഷേധാർഹമാണ്.
ദേവസ്വം ചെയർമാന്റെ താല്പര്യങ്ങൾക്കനുസരിച്ച് കാലങ്ങളായി നടന്നു വന്നിരുന്ന ക്ഷേത്ര കാര്യങ്ങളിൽ മാറ്റം വരുത്താമെന്നത് ദേവസ്വം ചെയർമാന്റെ വെറും വ്യാമോഹം മാത്രമാണ്. വിശ്വാസികളുടെ മനസ്സിന് വേദനയുണ്ടാക്കി കൊണ്ട് മുന്നോട്ട് പോകാനാണ് ദേവസ്വം ചെയർമാന്റെ തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭത്തെ ചെയർമാൻ നേരിടേണ്ടി വരുമെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അഭിപ്രിയപ്പെട്ടു.
Very unwelcome move by the chairman.
Loudspeaker is the villian nowadays.
Those who hold responsible positions should conduct themselves in a befitting manner without hurting the sentiments of devotees, and not to suit the tastes of Higher Ups.