ഗുരുവായൂർ: ഗുരുവായൂർ വിന്നർ ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ജോയ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. വെബ് സൈറ്റ് ഉദ്ഘാടനം കണ്ടാണശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ധനൻ നിർവ്വഹിച്ചു.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ചാർട്ടർ പ്രസിഡൻ്റ് വിൽസൻ തരകൻ നേതൃത്വം നൽകി. മുൻ കാല ഭാരവാഹികളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി ഗ്ലാഡ് വിൻ ഫ്രാൻസീസ് , ട്രഷറർ പി യു ഇക്ബാൽ, പി കെ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ ആറ് ദിവസം നീണ്ട് നിൽക്കുന്ന ‘ഉച്ചക്കൊരു പൊതിചോർ ‘ പദ്ധതിയുടെ വിതരണോദ്ഘാടനം രാവിലെ ക്ലബ്ബ് സെക്രട്ടറി തഹാനി ജംഗ്ഷനിൽ നിർവ്വഹിച്ചു.