ഗുരുവായൂർ: ചിങ്ങം ഒന്നിന് ആഗസ്റ്റ് 17 ന് നടത്തപ്പെടുന്ന ചിങ്ങമഹോത്സവ ത്തോടനുബന്ധിച് ഗുരുവായുരപ്പ തിരു സവിധത്തിൽ ഭക്തജനങ്ങൾ പ്രാർത്ഥനാ പൂർവം സമർപ്പിയ്ക്കുന്ന അഞ്ഞൂറോളം ഐശ്വര്യ വിളക്കുകളുടെ ഒരുക്കൽ ചടങ്ങു് മമ്മിയൂർ മാമ്പുഴ ഭവനിൽ ആദ്ധ്യാത്മിക – ആഘോഷ നിറവോടെ സാഘോഷം നടന്നു. ഒരുക്കൽ പൂർത്തിയാക്കി നിര നിരയാക്കി ക്രമീകരിച്ച് ആകർഷകമായി വെച്ച വിളക്കുകളുടെയും, പണക്കിഴികളുടെയും, ഉണ്ണികൃഷ്ണ ഫോട്ടോകളുടെയും സമൃദ്ധിയിൽ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ ഐശ്വര്യ ദീപം തെളിയിച്ച് ചടങ്ങു് ഉൽഘാടനം ചെയ്തു.
വിളക്ക് സമർപ്പണ പ്രാധാന്യം പ്രസിഡണ്ട് കെ ടി ശിവരാമൻ നായർ വിവരിച്ചു. ഭാരവാഹികളായ അഡ്വ രവിചങ്കത്ത്, അനിൽ കല്ലാറ്റ്, ശശി കേനാടത്ത്, ബാലൻ വാറണാട്ട്, ശ്രീധരൻ മാമ്പുഴ, ഐ പി രാമചന്ദ്രൻ , മുരളി അകമ്പടി, രവി വട്ടരങ്ങത്ത്, ഗുരുവായൂർ ജയപ്രകാശ്, പ്രമോദ് കൃഷ്ണ, ശ്രീകുമാർ പി നായർ, ടി ദാക്ഷായിണി, രാധാ ശിവരാമൻ, സരള മുള്ളത്ത്, നിർമ്മല നായ്കത്ത്, ഉദയം ശ്രീധരൻ, കോമള പെരുമ്പ ശ്യാർ, അംബിക പുല്ലാട്ട്, കാർത്തിക കോമത്ത്, എ തങ്കമണിയമ്മ, എം ഹരിദാസ്, എ കെ ദിവാകരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചിങ്ങ മഹോത്സവ ദിനമായ ആഗസ്റ്റ് 17 ന് ഉച്ചയ്ക്ക് 3 ന് 151 വാദ്യ കലാകാരന്മാരുടെ നേതൃത്യത്തിൽ മഞ്ജുളാൽത്തറ മേളത്തോടെ സമാരംഭം കുറിച്ച് മഹോത്സവത്തിന് തുടക്കമാക്കും തുടർന്ന് ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്ക്കാര സമർപ്പണം, പഞ്ചവാദ്യത്തിൻ്റെയും, ദേവരൂപങ്ങളുടെയും, താലപ്പൊലിയോടെ നാമജപഘോഷയാത്ര എന്നിവയ്ക്ക് ശേഷമാണ് പ്രാർത്ഥനാ നിർഭരമായി ഗുരുവായൂർ ക്ഷേത്ര കിഴക്കെ ദീപസ്തംഭ പരിസരത്ത് കമനീയമായി അലങ്കരിച്ച് വെച്ച ഐശ്വര്യ നെയ്യ് വിളക്ക് തിരി തെളിയിച്ച് സമർപ്പണം നടത്തുന്നത്.