ഗുരുവായൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും , ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാരിറ്റി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് സഖാവ് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പുതിയ ആംബുലൻസിന്റെ ഉത്ഘാടനം ആഗസ്റ്റ് 15ന് വൈകീട്ട് 3.30 മണിക്ക് ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ വെച്ച് നടന്നു. ബഹുമാനപ്പെട്ട ഗുരുവായൂർ എം.എൽ.എ ശ്രീ എൻ.കെ. അക്ബർ ഉത്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ കെ.പി. ഉദയൻ താക്കോൽ ഏറ്റുവാങ്ങി.
നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ , ട്രസ്റ്റ് ചെയർമാൻ ശ്രീ സത്യനാഥ് പി.എൻ, ശ്രീമതി പാലഞ്ചേരി തങ്കമണി നാരായണൻ , എൻ.ആർ ഐ യു എ ഇ ഫാമിലി പ്രസിഡന്റ് ശ്രീ മഹമ്മദ് ഷരീഫ് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ഗുരുവായൂർ എൻ.ആർ.ഐ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഷാഫിർ അലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുമേഷ് കൊളാടി സ്വാഗതവും ജമാലുദ്ദീൻ മരട്ടിക്കൽ നന്ദിയും പറഞ്ഞു.