ചാവക്കാട് : ചാവക്കാട് ശ്രീ വിശ്വനാഥ ക്ഷേത്രത്തില്‍ സ്വാമി ശിവലിംഗദാസ ജയന്തി ആഘോഷവും ആനയൂട്ടും നടന്നു.
ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് പുറമെ സ്വാമി ശിവലിംഗദാസയുടെ സമാധിമന്ദിരത്തില്‍ ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി, മേല്‍ശാന്തി ശിവാനന്ദന് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ശാന്തിഹവനം, വിശേഷാല്‍ ഗുരുപൂജ, പൂമൂടല്‍, നാമസങ്കീര്‍ത്തനം എന്നിവ നടന്നു. തുടര്‍ന്ന് പത്ത് ആനകള്‍ക്ക് ആനയൂട്ട് നടത്തി. ആനയൂട്ട് കാണാൻ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രസന്നിധിയിലേക്ക് എത്തിയത്. ക്ഷേത്ര ചരിത്രത്തിൽ ആദ്യമായാണ് വിപുലമായി ആനയൂട്ട് സംഘടിപ്പിക്കുന്നത്. തുടർന്ന് നടന്ന അനുമോദന സമ്മേളനം മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം പ്രസിഡന്റ് പ്രധാന് കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. നാസയിലെ ശാസ്ത്രജ്ഞനായ ചാവക്കാട് സ്വദേശി വിദ്യാസാഗര്‍ നെടിയേടത്ത് ഉള്‍പ്പെടെയുള്ളവരെ പരിപാടിയില്‍ പുരസ്കാരം നല്കി ആദരിച്ചു. വിദ്യാസാഗറുമായി വിദ്യാര്‍ഥികളുടെ സംവാദവും പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും നടന്നു .
ക്ഷേത്രകമ്മിറ്റി മുൻ പ്രസിഡന്റ് സിസി വിജയൻ, മുൻ വൈസ് പ്രസിഡന്റ് കെ. എ.വേലായുധൻ, നാദസ്വരവിദ്വാൻ മുരളി ഗുരുവായൂർ എന്നിവരെയും ആദരിച്ചു. സെക്രട്ടറി കളത്തിൽ രമേശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കാണിക്കോട്ട് അനിൽകുമാർ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രസാദ ഊട്ട് ഉണ്ടായി.
ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് വി ആര് മുരളീധരന്, ഭാരവാഹികളായ കെ എസ് അനില്‍കുമാര്‍, കെ കെ സതീന്ദ്രന്, എ എ ജയകുമാര്‍, പി പി ഷൈന്‍, കെ എസ് സിബിന് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി