ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ മാതാവിന്റെ സ്വർഗ്ഗരോപണ തിരുനാൾ ആഘോഷിച്ചു. രാവിലെ 6.00 നും,7.00 നും ദിവ്യബലി.10.30 ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഡിക്സൺ കൊളമ്പ്രത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു.

തുടർന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം സി എൽ സി അംഗങ്ങൾ ഒരുക്കിയ പുത്തരി പായസവും ഉണ്ടായിരുന്നു. കോട്ടപ്പടി ഇടവകയിലെ ധീരജവന്മാർക്ക് ആദരം നൽകി ദേവാലയത്തിൽ ദേശീയ പതാക ഉയർത്തി. പ്രസ്തുത ചടങ്ങുകൾക്ക് വികാരി റവ. ഫാ. ജോയ് കൊള്ളന്നൂർ, അസി. വികാരി റവ. ഫാ. ഗോഡ്വിൻ കിഴകൂടൻ. ട്രെസ്റ്റിമാരായ എൻ.എം. കൊച്ചപ്പൻ, സെബാസ്റ്റ്യൻ എം. ജെ, ബേബി ജോൺ ചുങ്കത്ത്. ജിജോ ജോർജ്,സെക്രട്ടറി ബാബു എം. വർഗീസ്,പി.ആർ.ഓ.ജോബ് സി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി