the digital signature of the temple city

ശ്രീ ഗുരുവായൂരപ്പന് സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം നടന്നു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് ഷൺമുഖപ്രിയ ഫൗണ്ടേഷനും,  സ്‌കൂൾ ഓഫ് ഗീതാഗോവിന്ദവും, സംയുക്തമായി  നടത്തുന്ന   സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ഞായറാഴ്ച നടന്നു.

ഗുരുവായൂർ  ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ  ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 3 മണിക്ക് നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി  ചെയർമാൻ  ഡോ വി കെ വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നീർവ്വഹിച്ചു

ഷൺമുഖ പ്രിയ ഫൗണ്ടേഷൻ മാനേജിംങ്ങ് ട്രസ്റ്റി അനുരാധ മഹേഷ് ചിട്ടപ്പെടുത്തിയ മലയാളത്തിലും ഇംഗ്ലീഷിലും സ്വര നൊട്ടേഷനുകളോടെ ഗീത ഗോവിന്ദം / അഷ്ടപദി പുസ്തകത്തിന്റെ പ്രകാശനം ക്ഷേത്രം ഊരാളൻ ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു

golnews20230813 223434

ചടങ്ങിൽ ഷൺമുഖ പ്രിയ ഫൗണ്ടേഷൻ ചെയർമാൻ മഹേഷ് അയ്യർ, ഡോ രാമചന്ദ്രൻ, അഷ്ടപതി ഗായകൻ ജോതിദാസ് ഗുരുവായൂർ, മനേഹരൻ കെ. എസ് ബി ഐ റിട്ട. റീജീയണൽ മാനേജർ, കോർഡിനേറ്റർ സുനീവ് വി എസ്, ബാബു ബാസ്കർ തുടങ്ങിയവർ പങ്കെടുത്തു. അനുരാധ മഹേഷ് നന്ദി രേഖപ്പെടുത്തി.

ഇടർന്ന്  12 ആം നൂറ്റാണ്ടിലെ ജയദേവ മഹാകവി രചിച്ച അഷ്ടപദി എന്ന ശൃംഗാര  മഹാകാവ്യം, ഒരേ സമയം  സംഗീതത്തിലും നൃത്തത്തിലും ഗുരുവായൂർ  ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ  ഓഡിറ്റോറിയത്തിലും പരിസരത്തുമായി ദീപാരാധന വരെയുള്ള സമയത്ത് നടന്നു. 25 ഓളം നൃത്ത കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തിയ പരിപാടിയിൽ 500 ഓളം സംഗീതഞ്ജർ പങ്കെടുത്തു.

golnews20230813 223518

സംഗീത  നൃത്ത സമർപ്പണത്തിന്റെ തയ്യാറെടുപ്പ് കഴിഞ്ഞ ഒരു വർഷമായി നടക്കുകയാണ്. ആയിരത്തോളം ആളുകളെ അഷ്ടപദി സംഗീതം പഠിപ്പിച്ചെടുക്കുവാൻ   സ്കൂൾ ഓഫ് ഗീത ഗോവിന്ദത്തിനു കഴിഞ്ഞെന്ന് സംഘാടകർ പറഞ്ഞു. നേപ്പാളി നിന്നുള്ള ഭജനസംഘത്തിലെ 5 അംഗങ്ങൾ ഉൾപെടെ ഇതിൽ പങ്കെടുക്കുന്ന  ഗായകർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ സമ്പൂർണ  അഷ്ടപദി സമർപ്പണത്തിനായി ഒത്തുകൂടിയത്.  ഇത്ര ബൃഹത്തായ ഒരു അഷ്ടപദി  കൂട്ടായ്മ  ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിൽ  ആദ്യത്തേതാണെന്ന്  സംഘാടകർ പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts