ഗുരുവായൂർ: “ഭാരത് ആർമി ഫാൻസ് പയ്യൂർക്കാവ് ഗ്രാമം”. പയ്യൂർക്കാവ് ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കൾ ആരാധിക്കുന്നത് സിനിമാനടൻമാരെയൊ രാഷ്ട്രീയക്കാരെയൊ ആനകളെയോ ഉത്സവ ടീമുകളെയൊ അല്ല ഭാരതത്തിന് വേണ്ടി ജീവൻ നൽകാൻ പോലും മടിക്കാതെ കാവൽ നിൽക്കുന്ന ഇന്ത്യൻ ആർമി യെയാണ്. പയ്യൂർക്കാവ് ഗ്രാമത്തിൽ 2019 ൽ ഭാരത് ആർമി ഫാൻസ് രൂപികരിച്ച് ഭാരതത്തിനു വേണ്ടി ജീവൻ നൽകിയ ധീര ജവാൻമാർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് ഒരു സ്മൃതിമണ്ഡപം പണികഴിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം ആരംഭിക്കുന്നത്. 2021 ൽ അമർജവാൻ സ്മൃതിമണ്ഡപം എന്ന പേരിൽ നവീകരിച്ചു.
രോഗികൾക്ക് സഹായം നൽകിയും വർഷംതോറും വിദ്യാർത്ഥികൾക്ക് പOനോപകരണം വിതരണം ചെയ്തും SSLC+2 വിദ്വാർഷികളെ അനുമോദിച്ചും – ഓണാഘോഷം .സ്വാതന്ത്രദിനം. റിപബ്ലിക് ദിനം എന്നീ ആഘോഷം സംഘടിപ്പിച്ചും വീരമൃത്യു വരിച്ച ജവാൻമാർക്ക് ഓർമ്മദിനത്തിൽ പ്രണാമം അർപ്പിച്ചും ‘കൊറോണ സമയത്ത് സഹായം എത്തിച്ചും ആരോഗ്യ പ്രവർത്തകരെ ആദരിച്ചും പ്രവർത്തിച്ചുവരുന്നു..
അമ്പതോളം മെമ്പർമാരും പതിനഞ്ചോളം എക്സിക്യുട്ടീവ് മെമ്പർമാരും – പ്രവാസി അംഗങ്ങളും. കൂടി അവരുടെ വേതനത്തിൽ നിന്ന് മാസം ഒരു തുക മാറ്റിവെച്ചാണ് സേവന പ്രവർത്തനങ്ങൾ നൽകുന്നത്. ഇത്തരം ഒരു സംഘടന തൃശൂർ ജില്ലയിൽ ഇല്ല എന്നതാണ് വേറെ എടുത്തു പറയണ്ട കാര്യം