ഗുരുവായൂർ: തിരുവെങ്കിടം പാനയോഗത്തിൻ്റെ ഇരുപത്തിയൊന്നാം വാർഷികവും, അനുസ്മരണ പുരസ്ക്കാര വിതരണവും ആഗസ്റ്റ് 13 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് രുഗ്മിണി റീജൻസിയിൽ നടത്തപ്പെടുന്നു. ടി.എൻ പ്രതാപൻ എം.പി. ഉൽഘാടനം നിർവഹിക്കും . ചടങ്ങിൽ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിയ്ക്കുന്നതുമാണ്.
ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, ബി.കെ ഹരിനാരായണൻ, ജി.കെ.പ്രകാശൻ തുടങ്ങി ആദ്ധ്യാത്മിക . സാമൂഹ്യ .മാധ്യമ സാരഥികൾ സംബന്ധിയ്ക്കുന്നതാണ്. ചടങ്ങിൽ കലാകാര സഹായവും ഉണ്ടായിരിയുന്നതാണ്.- ചെർപ്പുള്ളശ്ശേരി ശിവൻ, കലാമണ്ഡലം രാജൻ, അവണൂർ ശങ്കരൻ ,അമ്പലപ്പുഴ വിജയകുമാർ, ഡോ.നന്ദിനി വർമ്മ ,ടി.പി.നാരായണ പിഷാരടി എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങുന്നതുമാണ്.