ഗുരുവായൂർ: ഗുരുവായൂർ ഒന്നായി ഒരുമയോടെ ഏറ്റെടുത്ത് കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ആഘോഷപൂർവം നടത്തപ്പെടുന്ന ചിങ്ങമ ഹോത്സവത്തിന് ആഗസ്റ്റ് 13 ന് ഞായറാഴ്ച വൈക്കീട്ട് 5 മണിക്ക് കിഴക്കെ നട മഞ്ജുളാൽ പരിസരത്ത് കൊടിയേറും. വർണ്ണശബളമായി കമനീയമായി തയ്യാറാക്കിയ കൊടിമരത്തിൽ വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിൻ്റെ കേളികെട്ടിൻ്റെ അകമ്പടിയിൽ ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ കർമ്മം നിർവഹിയ്ക്കുന്നതാണ്.തുടർന്ന് ഹൈന്ദവ സംഘടനാ സാരഥികൾ ഒന്നടങ്കം തിരി തെളിയിയ്ക്കുന്ന സമുദായ സമന്വയജോതി തെളിയിയ്ക്കുന്നതാണു്.
മധുരവിതരണവും ഗരുപവനപുരി മുഴുവൻ കൊടി കൂറകൾ ഉയരുന്നതുമാണ്. ചിങ്ങം ഒന്നിന് നടക്കുന്ന ചിങ്ങമഹോത്സവത്തിൽ 151 പേർ പങ്കെടുക്കുന മഞ്ജുളാൽത്തറമേളം, ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്ക്കാര വിതരണം, പഞ്ചവാദ്യവും, താലപ്പൊലിയും, ദേവ വേഷങ്ങളുമായി നാമജപ ഘോഷയാത്ര, ഗുരുവായൂരപ്പൻ്റെ തിരുസന്നിധിയിൽ നൂറു് കണക്കിന് ഐശ്വര്യ വിളക്ക് സമർപ്പണം എന്നിവയോടെ ജനകീയ നിറവിൽ ആഘോഷ മഹിമയോടെ നടത്തപ്പെടുന്നതുമാണ്.