ഗുരുവായൂർ : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്രപാണ്ഡെയും പത്നിയും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞതോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. രാവിലെ പതിനൊന്നരയോടെ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാ ദേവി ,മാനേജർ കെ.കെ. സുഭാഷ്, വെറ്ററിനറി സർജൻ ഡോ.ചാരുജിത്ത് നാരായണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ആനക്കോട്ടയിലെ ആനകളുടെ ജീവിത രീതികളും സുഖചികിൽസയെപ്പറ്റിയും തെരഞ്ഞെടുപ്പ് കമ്മീഷണർ വിശദമായി ചോദിച്ചറിഞ്ഞു. ആനയ്ക്ക് ഏത്തപഴം നൽകാനും അദ്ദേഹവും പത്നിയും തയ്യാറായി. ഒരു മണിക്കൂറോളം ആനക്കോട്ടയിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം ക്ഷേത്ര ദർശനത്തിനെത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ അദ്ദേഹത്തെ സ്വീകരിച്ചു ക്ഷേത്രത്തിലേക്ക് ആനയിച്ചു.
Please add me into your whatsApp group 🙏🙏🙏
Please use the below link
https://t.ly/GEvDt