the digital signature of the temple city

പൊന്നിൻ കിരീടമണിഞ്ഞ് ശ്രീ ഗുരുവായൂരപ്പൻ ; ദർശന സായൂജ്യം നേടി ദുർഗ്ഗാ സ്റ്റാലിൻ

- Advertisement -[the_ad id="14637"]

ഗുരുവായൂർ: പൊന്നിൻ കിരീടമണിഞ്ഞ് ചതുർബാഹുസ്വരൂപനായി ശ്രീ ഗുരുവായൂരപ്പൻ. ഉച്ചപൂജാ അലങ്കാര വിഭൂഷിതനായ ഭഗവാനെ ദുർഗ്ഗാ സ്റ്റാലിൻ കൺനിറയെ കണ്ടു . ഇമവെട്ടാതെ തൊഴുതു.സ്വർണ്ണ കിരീട സമർപ്പിച്ച ധന്യതയിൽ ഭക്തിനിർവൃതിയിലായിയിരുന്നു തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ പത്നി ദുർഗ്ഗാ സ്റ്റാലിനും സഹോദരി ജയന്തിയും.

PSX 20230810 200024

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി 32 പവനോളം തൂക്കംവരുന്ന സ്വർണ്ണ കിരിടവും ചന്ദനം അരക്കുന്ന ഉപകരണവുമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ പത്നി ദ്വർഗ്ഗ സ്റ്റാലിൻ ഇന്ന് ക്ഷേത്രത്തിൽ സമർപ്പിച്ചത് .. രാവിലെ പതിനൊന്നേ കാലോടെയാണ് ദുർഗാ സ്റ്റാലിനും സഹോദരി ജയന്തിയും അടുത്ത ബന്ധുക്കൾക്കൊപ്പം ഗുരുവായൂരിലെത്തിയത്.ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ , ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ , ക്ഷേത്രംഡി.എ പി.മനോജ് കുമാർ എന്നിവർ ചേർന്ന് ദുർഗ്ഗാ സ്റ്റാലിനെയും ഭക്തരെയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.

PSX 20230810 200159

ഉച്ചപൂജയ്ക്ക് മുന്നേ ക്ഷേത്രത്തിലെത്തിയ അവർ നാക്കിലയിൽ സ്വർണ്ണ കിരീടം ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു. ഒപ്പം കദളിക്കുലയും നെയ്യും. കാണിക്കയർപ്പിച്ചു. തുടർന്ന് ശ്രീ ഗുരുവായൂരപ്പ ദർശനം. ഉച്ചപൂജക്കായി നടയടച്ചതോടെ കളഭക്കൂട്ട് തയ്യാറാക്കുന്ന ഇടത്തെത്തി. ചന്ദനം അരക്കാനുള്ള ഉപകരണം സമർപ്പിച്ചു. തുടർന്ന് ക്ഷേത്രത്തിൽ തങ്ങിയ ദുർഗ്ഗാ സ്റ്റാലിൻ ഉച്ചപൂജക്ക് ശേഷം നട തുറന്നതോടെ നാലമ്പലത്തിലെത്തി. ഉച്ചപൂജ അലങ്കാരത്തിനൊപ്പം , താൻ സമർപ്പിച്ചപൊന്നിൻ കിരീടമണിഞ്ഞ ശ്രീ ഗുരുവായൂരപ്പനെ കണ്ട് വണങ്ങി. ആനന്ദചിത്തയായി. ദർശന സായൂജ്യം നേടിയ സംതൃപ്തിയിലാണ് അവർ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. ദുർഗ്ഗാ സ്റ്റാലിനും ഭക്തർക്കും കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയും നെയ്യ് പായസവുമടങ്ങുന്ന ഭഗവാൻ്റെ പ്രസാദം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts