ഗുരുവായൂർ: രാഹുൽ കേസ്സ് സുപ്രിംകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ടു് ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ പടക്കം പൊട്ടിച്ചും, ലഡ്ഡൂവും, മധുരവും നൽകി ആഹ്ലാദം പങ്ക് വെച്ചു. ജനാധിപത്യത്തിൻ്റെ മൂല്യം ഉയർത്തിപ്പിടിച്ച് കൊണ്ടു് ഇന്ത്യൻ നീതിപീഠത്തിൻ്റെ പരമോന്നത വിധിയിൽ നാളെയുടെ ഭാരതത്തിൻ്റെ പ്രതീക്ഷയും പ്രത്യാശയുമായ രാഹുൽ ഗാന്ധിയുടെ നന്മയുടെ പോരാട്ടത്തിന് അംഗീകാരം നൽകിയതിൽ അകം നിറഞ്ഞ ആഹ്ലാദത്തിൽ ചേർന്ന ആഘോഷ സദസ്സ് മുൻ ബ്ലോക്ക് പ്രസിഡണ്ടു് ആർ.രവികുമാർ ലഡു വിതരണം ചെയ്ത് ഉൽഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ടിൻ്റെ അദ്ധ്യക്ഷയിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ചേർന്ന ആഹ്ലാദവേളയിൽ നഗരസഭ കൗൺസിലർമാരായ കെ.പി.ഉദയൻ , കെ.പി.എ.റഷീദ്, രേണുക ശങ്കർ, സി.എസ് സൂരജ്, വി.കെ.സുജിത്ത്, കെ.വി.സത്താർ, പി. കെ.കബീർ, കെ.ബി.വിജു, കെ.എം. ഷിഹാബ്, മേഴ്സി ജോയ്, വി.എസ് നവനീത്, എ.എസ് സറൂക്ക് എന്നിവർ സംസാരിച്ചു.
ആഹ്ലാദവേളയ്ക്ക് ബാബു ഗുരുവായൂർ, ശശി വല്ലശ്ശേരി, സന്ദീപ് പുന്ന,എ.സലീൽ, ജോതിശങ്കർ കൂടത്തിങ്കൽ,ശശി പട്ടത്താക്കിൽ, മിഥുൻ പൂക്കൈതക്കൽ, പി.കൃഷ്ണദാസ്, പ്രേംകുമാർ മണ്ണുങ്ങൽ, ആനന്ദ് രാമകൃഷ്ണൻ, ജോയൽ കാരക്കാട് , നിഥുൻ മൂത്തേടത്ത് എന്നിവർ നേതൃത്വം നൽകി, പരിസരങ്ങളിലെല്ലാം മധുരം വിതരണവും ചെയ്തു.