the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഗസ്റ്റ് 21ന് ; തൃപ്പുത്തരി ആഗസ്റ്റ് 23ന്

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2023 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 21 തിങ്കളാഴ്ച പകൽ 6 :19 മുതൽ 8 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും. ഈ വർഷത്തെ തൃപ്പുത്തരി ആഗസ്റ്റ് 23 ബുധനാഴ്ച പകൽ 6:19 മുതൽ 8 വരെയുള്ള മുഹൂർത്തത്തിലാകും നടക്കുക.

ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്ററിന് 220 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 55 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം തയ്യാറാക്കുന്നതിന് ആവശ്യമായ നാളീകേരം മെഷീനിൽ ചിരകി തയ്യാറാക്കുന്നതിന് 2,64,000 രൂപയുടെയും കൈകൊണ്ട് ചിരകി തയ്യാറാക്കുന്നതിന് 2,28800 രൂപയുടെയും എസ്റ്റിമേറ്റുകൾ ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts