ഗുരുവായൂർ: റോട്ടറി ഗുരുവായൂർ ഹെറിറ്റേജിൻ്റെ ഡിസ്ട്രിക്റ്റ് ഗവർണറുടെ ഔദ്യോഗിക സന്ദർശനം നടന്നു.
തിങ്കളാഴ്ച ഗുരുവായൂർ ഭാസുരി ഇൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൻ്റെ ഔപചാരിക ഉദ്ഘാടനം റോട്ടറി ഡിസ്ടിക്റ്റ് ഗവർണർ ടി ആർ വിജയകുമാർ നിർവ്വഹിച്ചു.
അഞ്ചു് വീൽ ചെയറുകൾ, അഞ്ചു് സൈക്കിളുകൾ, അഞ്ച് വാക്കറുകൾ എന്നിവ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിൻ്റെ പ്രാരംഭം കുറിച്ചു കൊണ്ട് ഗുരുവായൂർ റോട്ടറി ക്ലബ്ബിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തെയും, റോട്ടറി ഇൻറർനാഷണലിനെ പറ്റിയും ഗവർണർ വിശദീകരിച്ചു.

ഡിസ്ട്രിക്റ്റ് ഡയറക്ടർ ടോണി ചാക്കോ, അസ്സി. ഗവർണർ ഡോ സൂസന്റ് ജി ജി ആർ, ഗീരി ശങ്കർ, ഡിസ്ട്രിക്റ്റ് ക്ലബ്ബ് ചെയർമാൻ ബാലൻ, ക്ലബ്ബ് പ്രസിഡണ്ട് പീ രാധാകൃഷ്ൻ, സെക്രട്ടറി രാജൻ അമ്പാടി, ഡോ ഷൗജാദ് എന്നിവർ സംസാരിച്ചു.