ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്നിരുന്ന വാഴകുന്നം സ്മാരക കർക്കിടക ഭാഗവത സേവ സമാപിച്ചു.

ഗുരുവായൂർ: പരമഗുരുനാഥനായ ഭക്ത ശിരോമണി വാഴകുന്നം വാസുദേവൻ നമ്പൂതിരി സ്മാരക കർക്കിടക ഭാഗവത സേവയോടനുബന്ധിച്ച്  ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട് ആചാര്യനായി നടന്ന ഭാഗവത സപ്താഹം യജ്ഞം സമാപിച്ചു.

വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാടിനെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ് കമാർ ആദരിച്ചു. അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത് ഉപഹരം നൽകി. വെങ്ങല്ലൂർ കേരളൻ നമ്പൂതിരി , വെൺമണി രാധാ അന്തർജനം,  ചെറുകുന്നം കൃഷ്ണൻ നമ്പൂതിരി, പാലോന്നം നാരായണൻ നമ്പൂതിരി, മേച്ചേരി പരമേശ്വരൻ നമ്പൂതിരി, തോട്ടം ശ്യാമൻ നമ്പൂതിരി മേച്ചേരി ഹരി നമ്പൂതിരി എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തി. വാഴകുന്നത്തിൻ്റെ കൃതികളുടെ പരായണവും മംഗള ആരതിയും നടന്നു

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts