ഗുരുവായൂർ: ഗുരുവായൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നടക്കുന്ന വംശീയ നരഹത്യയിൽ ദുരിതമനുഭവിക്കുന്ന ജന വിഭാഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും കലാപങ്ങൾക്കെതിരെയും , സർക്കാർ നിസ്സംഗതക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് വൈഎംസിഎ ഗുരുവായൂർ കിഴക്കേ നടയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ജ്വാല നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ഉദ്ഘാടനം നിർവഹിച്ചു.
വൈഎംസിഎ പ്രസിഡണ്ട് ബാബു എം വർഗീസ് അധ്യക്ഷം വഹിച്ച യോഗത്തിൽ ജിഷൊ എസ് പുത്തൂർ, സി ഡി ജോൺസൺ, തോംസൺ വാഴപ്പള്ളി, ജയ്സൺ കാവിട്, ലോറൻസ് നീലങ്കാവിൽ, ജോയ് ചീരൻ, തോമസ് വാകയിൽ എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് ജോസ് ലൂയിസ്, വി പി ഫ്രാൻസീസ്, ജോജു ജോർജ്ജ്, ജോയ് സി ടി, പോൾസൺ സി.എൽ, ജോയ് സി പി എന്നിവർ നേതൃത്വം നല്കി.