ഗുരുവായൂർ: ഗുരുവായൂരിൽ നടക്കുന്ന ചിങ്ങമഹോത്സവത്തിന് രൂപം നൽകി സ്വാഗത സംഘ യോഗം ചേർന്നു. മലയാളികളുടെ മലയാള വർഷാരംഭദിനമായ ചിങ്ങം ഒന്നായ ആഗസ്റ്റ് 17 ന് ഗുരുവായൂർ ഒന്നായി ഏറ്റെടുത്ത് നടത്തപ്പെടുന്ന പ്രൗഢ ശ്രേഷ്ഠവും വിശിഷ്ടവുമായ ചിങ്ങമഹോത്സവത്തിന് വിപുലമായ സ്വാഗതസംഘ യോഗംചേർന്ന് രൂപം നൽകി. രുഗ്മിണി റീജൻസിയിൽ സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വക്കേറ്റ് രവി ചങ്കത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ ഉൽഘാടനം ചെയതു.
വർക്കിംഗ് ചെയർമാൻ കെ ടി ശിവരാമൻനായർ പരിപാടികളുടെ പ്രവർത്തനവിവരണം നടത്തി. വിവിധ കമ്മിറ്റികളുടെ സാരഥികളായ അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ശ ശി കേനാടത്ത്, ഐ പി രാമചന്ദ്രൻ , മധു കെ നായർ, പ്രൊഫസർ നാരായണൻ നമ്പൂതിരി, ഗുരുവായൂർ ജയപ്രകാശ്, പ്രമോദ് ബ്രഹ്മകുളം, കെ കെ ശ്രീനിവാസൻ , ശ്രീധരൻമാമ്പുഴ, ശ്രീകുമാർ പി നായർ, മുരളി അകമ്പടി, രാധാ ശിവരാമൻ, നിർമ്മല നായകത്ത്, എന്നിവർ സംസാരിച്ചു.
ആഗസ്റ്റ് 13 ന് കൊടിയേറ്റം, സമുദായ സമന്വയജോതി തെളിയിക്കൽ, ആഗസ്റ്റ് 16ന് വിളക്ക് ഒരുക്കൽ, 17 ന് ഗുരുവായൂർ ജയപ്രകാശിൻ്റെ പ്രാമാണ്യത്തിൽ നൂറ്റമ്പതോളം പ്രശസ്ത വാദ്യകലാകാരന്മാർ അണിചേരുന്ന മഞ്ജുളാൽത്തറ മേളം, തുടർന്നു് വിപുലമായ പഞ്ചവാദ്യ അകമ്പടിയോടെ താലപ്പൊലിയും, ദേവരൂപങ്ങളുമായി ഗുരുവായൂർ ക്ഷേത്രസന്നിധിയിലേക്ക് നാമജപഘോഷയാത്ര.ക്ഷേത്രപരിസരത്ത് അഞ്ഞൂറോളം പേർ പ്രാർത്ഥനയോടെ ഐശ്വര്യ വിളക്ക് സമർപ്പണം എന്നിവയോടെ സമുച്ചിതമായി ഉത്സവം തിമിർപ്പോടെ നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തിന് പ്രഹ്ലാദൻ, സുഗതൻ, ചന്ദ്രൻ, രാമനാഥൻ, അംബിക, കോമളം നേശ്യാർ , കാർത്തിക, ഉദയ ശ്രീധരൻ, എന്നിവർ നേതൃത്വം നൽകി.