ഗുരുവായൂർ: “ജ്യോതിർഗമയ “നേത്ര പരിശോധന ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കാളിയായി. ഗുരുവായൂർ ജനസേവ ഫോറത്തിൻ്റെയും , ആര്യ. ഐ. കെയർ ആസ്പത്രി തൃശൂരിൻ്റയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ “ജോതിർഗമയ” സൗജന്യ നേത്രപരിശോധനാ ക്യാമ്പിൽ ഇരുന്നൂറോളം പേർ എത്തിചേർന്നു് വൈദ്യസഹായം തേടി. ഗുരുവായൂർദേവധേയം (പിഷാരടി സമാജം ഗസ്റ്റ് ഹൗസ് ) ഓഡിറ്റോറിയത്തിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ. എം.കൃഷ്ണദാസ് ജോതിർഗമയയുടെ ഉൽഘാടന കർമ്മം നിർവഹിച്ചു.
പരിശോധനാ ക്യാമ്പിൻ്റെ ഉൽഘാടനം ഡോ.ആർ.വി.ദാമോദരനും ഉൽഘാടനം ചെയ്തു.ജനസേവ ഫോറം പ്രസിഡണ്ട് എം.പി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയ ഡോ.സനൽകുമാറിന് സ്നേഹവന്ദനമായി ഉപഹാരവും, പൊന്നാടയും ഡോ: വിനോദ് ഗോവിന്ദും, വി.പി.മേനോനും സമ്മാനിച്ചു.നഗരസഭ കൗൺസിലർ കെ.പി.എ.റഷീദ്, ഡോ.വി അച്ചുതൻ കുട്ടി, ബാലൻ വാറണാട്ട്, ഒ.ജി.രവീന്ദ്രൻ, ശാന്ത വാരിയർ, പ്രീത മുരളി, പാലിയത്ത് വസന്ത മണി ടീച്ചർ, മുരളി പുറപടിയത്ത് എന്നിവർ പ്രസംഗിച്ചു.
ഉത്രാട നാളിൽ ഒരുക്കുന്ന നന്മ മധുരത്തിൻ്റെ കൂപ്പൺ ഉൽഘാടനവും ചടങ്ങിൽ നടത്തി. ക്യാമ്പിൽ പങ്കെടുത്തവരിൽ വേണ്ടവർക്ക് തുടർച്ച ചികിത്സയും, കണ്ണടയും നൽകി. ജീവകാരുണ്യ -സാമൂഹ്യ -ആതുര ശിശ്രൂക്ഷ രംഗത്ത് ഒന്നര പതിറ്റാണ്ടോളമായി കർമ്മനിരതമായ പ്രവർത്തന പാതയിൽ സേവനോത്സുക പ്രയാണം തുടരുന്ന ജനസേവ ഫോറംസാരഥ്യം നൽകുന്നക്യാമ്പിന് കെ.പി.നാരായണൻ നായർ, ഉഷാ.വി.മേനോൻ , അജിത ഗോപാലകൃഷ്ണൻ, നിർമ്മല നായകത്ത്, ഹരി. എം.വാരിയർ, ചിത്ര സുവീഷ്, രജനി സുരേഷ് എം.പി. ശങ്കരനാരായണൻ, പി.ആർ സുബ്രമണ്യൻ, ടി.ശിവദാസൻ എന്നിവർ നേതൃത്വം നൽകി.