ഗുരുവായൂർ: മുൻ മുഖ്യമന്ത്രിയും, വിശ്വാസിയും, ജനകീയ മുഖവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പുരാതന നായർ തറവാട്ടു് കൂട്ടായ്മ യോഗം ചേർന്ന് സ്മരണാഞ്ജലി അർപ്പിച്ച് അനുശോചിച്ചു. കൂടായ്മ പ്രസിഡണ്ടു് കെ.ടി.ശിവരാമൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽകൂട്ടായ്മ രക്ഷാധികാരി ജനു ഗുരുവായൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. അഡ്വ.രവിചങ്കത്ത്, അനിൽ കല്ലാറ്റ്, ശശി കേനാടത്ത്, മുരളി അകമ്പടി ,ബാലൻ വാറണാട്ട്, ശ്രീധരൻ മാമ്പുഴ, ബാബു വീട്ടീലായിൽ, എം.ശ്രീ നാരായണൻ, കോമളം, ചാത്തനാത്ത് രാധാമണി എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി


