ഗുരുവായൂർ: കർക്കിടക രാമായണ മാസാചരണത്തിൻ്റെ ഭാഗമായി പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മുല്ലത്തറ ക്ഷേത്ര പരിസരത്ത് തെക്കുംതറ സവിധത്തിൽ രാമായണ സൽസംഗ സദസ്സ് ഒരുക്കി രാമായണ പാരായണം നടത്തി.
ദേവ ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ച് രാമായണപുസ്തകത്തെ വന്ദിച്ച് അമ്പതോളം പേർ ചേർന്നു്കൂട്ടമായി രാമായണ പാരായണം നടത്തി. ആചാര്യശ്രേഷ്ഠ വ്യക്തിത്വങ്ങളായ ജയൻ ചേലാട്ട്, ടി.ദാക്ഷായിണിയമ്മ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സൽസംഗ പാരായണത്തിൽ സരളമുള്ളത്ത്, രാധാ ശിവരാമൻ, പ്രസന്ന ബാബു, നിർമ്മല നായകത്ത്.ഉദയ ശ്രീധരൻ, രാധാമണി ചാത്തനാത്ത്, കോമളം ,കാർത്തിക തുടങ്ങിയവർ സംബന്ധിച്ചു.
കൂട്ടായ്മ ഭാരവാഹികളായ കെ.ടി.ശിവരാമൻ നായർ, അനിൽ കല്ലാറ്റ്, ശശി കേനാടത്ത്, രവി വട്ടരങ്ങത്ത്, സേതു കരിപ്പോട്ട്, ബാലൻ വാറണാട്ട് എന്നിവർ നേതൃത്വം നൽകി. രാമായണ മാസം മുഴുവൻ കൂട്ടായ്മ ഭവനങ്ങളിലും, ക്ഷേത്രങ്ങളിലും ഇനി ഒരുക്കപ്പെടുന്ന രാമായണ പാരായണ സദസ്സുകളുടെ ഭാഗമായി തൈക്കാട് പ്രസന്ന ബാബു വീട്ടിലായിയിൽ വസതിയിൽ കഴിഞ്ഞ ദിവസം സദസ്സ് നടന്നു.
മുപ്പെട്ടു് വെള്ളിയാഴ്ചയായ ആഗസ്റ്റ് 2l വെള്ളിയാഴ്ച കാലത്ത് നിർമ്മല നായകത്തിൻ്റെ വസതിയിൽ വെള്ളില ചൂടൽ, മൈലാഞ്ചി അണിയൽ,പത്തിലകറി തയ്യാറാക്കി കഴിക്കൽ, നാവൂറ്പാട്ട്, പുള്ളുവൻപാട്ട്, രാമായണ പാരായണം എന്നിവയോടെ സദസ്സ് ഒരുക്കുന്നതുമാണ്.കൂട്ടായ്മയുടെ വനിതാ വിഭാഗമാണു് നേതൃത്വം നൽകുന്നത്