the digital signature of the temple city

തെരുവ് നായ പ്രശ്നം പരിഹരിച്ച് ഗുരുവായൂർ മുനിസിപ്പാലിറ്റി കേരളത്തിന്‌ മാതൃക ആവണം; ജാഗൃതി

ഗുരുവായൂർ: കാരക്കാട് എൻ എസ് എസ് കരയോഗം ഹാളിൽ ചേർന്ന ജാഗൃതി വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ട്‌ റിട്ട : പ്രൊഫ . എൻ.വിജയൻ മേനോൻ അദ്ധ്യക്ഷത വഹിക്കുകയും, സെക്രട്ടറി സി.സജിത് കുമാർ കഴിഞ്ഞ വർഷത്തെ ഓഡിറ്റ് ചെയ്ത വരവ് ചിലവ് കണക്കുകൾ, ബാലൻസ് ഷീറ്റ് എന്നിവ അവതരിപ്പിക്കുകയും ചെയ്തു.

- Advertisement - Guruvayoor image
PSX 20230719 175800

വാർഷിക പൊതു യോഗം ഗുരുവായൂരും പരിസര പ്രദേശങ്ങളിലും ഉള്ള തെരുവ് നായ ശല്യം വർദ്ധിച്ചു വരുന്ന പ്രശ്നത്തിൽ മുൻസിപ്പാലിറ്റി കേരളത്തിന്‌ മാതൃകയാവുന്ന രീതിയിൽ സത്വര നടപടികൾ എടുക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

2023-24 വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ -പ്രൊഫ. എൻ. വിജയൻ മേനോൻ, സെക്രട്ടറി – സി.സജിത് കുമാർ, ട്രഷറർ – എം.അനൂപ്, വൈസ് പ്രസഡന്റ്മാർ ഡോ.രംഗണ്ണ കുൽക്കർണി, കെ. എസ്. സജിത് കുമാർ
ജോയിന്റ് സെക്രട്ടറിമാർ കെ പി ഉണ്ണികൃഷ്ണൻ, ടി വി. കവിത

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts