ഗുരുവായൂർ: ദേവാങ്കണം ചാരു ഹരിതം പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രപരിസരത്തെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ദേവസ്വം മെറ്റീരിയൽ കളക്ഷൻ സെൻ്റർ പ്രവർത്തനം തുടങ്ങി. തെക്കേ നടയിൽ സത്രം രണ്ടിലാണ് സെൻറർ പ്രവർത്തനം. ക്ഷേത്രത്തിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലുമെത്തുന അജൈവ മാലിന്യങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ കരാർ പ്രകാരം നീക്കം ചെയ്യുന്നതിനാണ് മെറ്റീരിയൽ കളക്ഷൻ സെൻറർ.
ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ മെറ്റിരീയൽസ് കളക്ഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഹെൽത്ത് സൂപ്പർവൈസർ, എഞ്ചിനീയർമാർ, ഹെൽത്ത് ഇൻസ്പക്ടർമാർ തുടങ്ങിയ ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.