- Advertisement -[the_ad id="14637"]
ഗുരുവായൂർ: മമ്മിയുർ ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് രുദ്രാക്ഷം സമർപ്പിച്ചു. ഗുരുവായൂർ സ്വദേശിയും ഗാന്ധിയനുമായ വലിയപുരക്കൽ കൃഷ്ണൻ 99 വയസ്സ് ആണ് പറ നിറച്ചു കൊണ്ട് രുദ്രാക്ഷം കർക്കിടക ഒന്നാം തീയതി മഹാദേവന് സമപ്പിച്ചത്.

ഗുരുവായൂർ കെ എസ് ഇ ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയിരുന്ന വലിയപുരക്കൽ ദേവദാസിന്റ് വീട്ടിലെ രുദ്രാക്ഷ മരത്തിൽ ഉണ്ടായ രുദ്രാക്ഷമാണ് പറ നിറയ്ക്കാൻ ഉപയോഗിച്ചത്.
മമ്മിയൂർ ദേവസ്യം ജീവനക്കാരായ ജ്യോതി ശങ്കർ ഹരീഷ് എന്നിവർ രുദ്രാക്ഷം ഏറ്റുവാങ്ങി വി വി ദേവദാസ്. വി കെ ജയരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.