ഗുരുവായൂർ: കര്‍ക്കിടക വാവു ദിനവും രാമായണ മാസാരംഭവുമായ തിങ്കളാഴ്ച ഗുരുവായൂർ രുഗ്മിണി റീജിയൻസിയിൽ നടന്ന ചടങ്ങിൽ, പുരാതന നായര്‍ തറവാട്ട് കൂട്ടായ്മ നല്‍കി വരാറുള്ള പിതൃസ്മൃതി പുരസ്‌ക്കാരം ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തിയും അതിരുദ്ര യജ്ഞാചാര്യനുമായ കീഴേടം രാമന്‍ നമ്പൂതിരിക്ക്, ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് പുരസ്‌ക്കാര സമര്‍പ്പണം നിര്‍വ്വഹിച്ചു.
ഗുരുവായൂർ പുരാതന നായർ തറവാട്ട് കൂട്ടായ്മ സ്ഥാപക സാരഥികളിൽ പ്രമുഖനും, ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് ഇന്ന് കാണുന്ന മഹനീയ മുഖശ്രീയ്ക്ക് സാരഥ്യം നൽകിയ, ആദ്ധ്യാത്മിക – സാമൂഹ്യ നിറതേജസ്സ് കൂടിയായ തെക്കുമുറി മാധവൻ നായർ സ്മരണാർത്ഥം പുരാതന നായർ തറവാട്ടു്കൂട്ടായ്മ ഏർപ്പെടുത്തിയിട്ടുള്ള ഗുരുവായൂർ ക്ഷേത്രായൂർ ട്രസ്റ്റ് നൽകുന്ന 10001 കയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങിയതാണ് “പിതൃസ്മൃതി ” പുരസ്ക്കാരം.
എൻഡോമെൻറ് വകയായി നൽകപ്പെടുന്ന മികച്ച വിദ്യാർത്ഥികൾക്ക് നൽക്കപ്പെടുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് പതിനഞ്ച് വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ വിതരണം ചെയ്തു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജനു ഗുരുവായൂർ ആദര വ്യക്തിത്വ പരിചയവും, ചീഫ് കോഡിനേറ്ററും, ചിങ്ങമഹോത്സവ സ്വാഗതസംഘം ജനറൽ കൺവീനറുമായ അഡ്വ രവിചങ്കത്ത് പദ്ധതി വിവരണവും, കൂട്ടായ്മ സെക്രട്ടറി അനിൽ കല്ലാറ്റ് സ്വാഗതവും, ബാലൻ വാറണാട്ട് ആമുഖ പ്രസംഗവും നടത്തി. യോഗക്ഷേമസഭ സെക്രട്ടറി ശരത് തിരുവാലൂർ, ക്ഷേത്രായൂർ ട്രസ്റ്റ് എം ഡി ഡോക്ടർ കെ കൃഷ്ണദാസ്, കൂട്ടായ്മ വൈസ് പ്രസിഡണ്ട് ശശി കേനാടത്ത്, ക്ഷണനാട്ടം വേഷ കലാകാരൻമുരളി അകമ്പടി എന്നിവർ സംസാരിച്ചു.
ശ്രീധരൻ മാമ്പുഴ, മുരളി മുള്ളത്ത്, രവി വട്ടരങ്ങത്ത്, അരവിന്ദൻ കോങ്ങാട്ടിൽ, എം.ശ്രീനാരായണൻ, വി.ബാലകൃഷ്ണൻ നായർ, സേതൂകരിപ്പോട്ട്, ബാബു വീട്ടീലായിൽ, മുരളിമണ്ണുങ്ങൽ, ഗുരുവായൂർ ജയപ്രകാശ്, ഇ.യു. രാജഗോപാൽ, കെ.ഹരിദാസ്, ടി.ദാക്ഷായിണി, സരളമുള്ളത്ത്, രാധാശിവരാമൻ, നിർമ്മല നായകത്ത്, ഉദയ ശ്രീധരൻ,കോമളം നേശ്യാർ, കാർത്തിക കോമത്ത്, രാധാമണി ചാത്തനാത്ത്, എന്നിവർ നേതൃത്വം നൽകി. സമ്മേളനാനന്തരം സ്നേഹവിരുന്നും ഉണ്ടായി.