ഗുരുവായൂർ: കർക്കിടക വാവ് ബലി തർപ്പണത്തിനായി പരിസര പ്രദേശത്തെ പ്രഥമ തർപ്പണ പുണ്യ കേന്ദ്രമായ പെരുന്തട്ട ശിവക്ഷേത്രപരിസരത്ത് ആയിരങ്ങളെത്തി.
പിതൃ തർപ്പണ കർമ്മാചാര്യൻ രാമകൃഷ്ണ ഇളയിൻ്റെ മുഖ്യ കാർമ്മികത്തിൽ ബലിതർപ്പണ ചടങ്ങുകൾ പുലർച്ചെ നാല് മണിക്ക് ആരംഭിച്ച് കാലത്ത് 9 മണി വരെ നീണ്ടു നിന്നു. മോക്ഷപ്രാപ്തി നേടി ബലിതർപ്പണത്തിന് എത്തിചേർന്ന രണ്ടായിരത്തോളം പേർക്ക് കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ക്ഷേത്ര കുളത്തിലും, പരിസരത്തും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. വന്നെത്തിയവർക്ക് എല്ലാം പ്രഭാത ഭക്ഷണവും നൽകി.
അരവിന്ദാക്ഷൻ കോങ്ങാട്ടിൽ, വിജയകുമാർ അകമ്പടി.ഇ.രാജു, പി. രാഘവൻ നായർ, മുരളി മണ്ണുങ്ങൽ, ടി.ശിവദാസൻ, ഹരി കൂടത്തിങ്കൽ, കെ.വിശ്വനാഥൻ, ബാബു പെരുന്തട്ട, എം.മുരളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.തിലക ഹോമം ഉൾപ്പടെ അനുബന്ധ വഴിപാടുകൾ പെരുന്തട്ട ശിവക്ഷേത്രത്തിൽ നടത്താനും അവസരം ലഭ്യമായിരുന്നു.