the digital signature of the temple city

നെൻമിനി ശ്രീബലരാമ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ആയിരങ്ങൾ

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നെൻമിനി ശ്രീ ബലരാമക്ഷേത്രത്തിൽ കർക്കിടക വാവ് ബലിയിടാൻ ആയിരങ്ങളെത്തി.

പിതൃമോക്ഷാർത്ഥം ബലിയർപ്പിച്ച് ആത്മ സായൂജ്യം നേടിയായിരുന്നു ഭക്തരുടെ മടക്കം. പുലർച്ചെ നാലുമണിയോടെ ബലിതർപ്പണത്തിനുള്ള ചടങ്ങുകൾ തുടങ്ങി. ഭക്തർക്ക് സുഗമമായി ബലിതർപ്പണം നടത്താൻ ഗുരുവായൂർ ദേവസ്വം വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അധിക ജീവനക്കാരെയും നിയോഗിച്ചിരുന്നു.

മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എംഎൽഎ,  ഗുരുവായൂർ ദേവസ്വം മുൻ ഭരണസമിതി അംഗങ്ങളായ കെ.ഗോപിനാഥൻ,  എൻ രാജു. കെ .കുഞ്ഞുണ്ണി,   എന്നിവരും  ക്ഷേത്രത്തിൽ ബലി തർപ്പണം  നടത്താനെത്തി. സി.പി. സത്യനാരായണൻ എളയതിൻ്റെ കാർമ്മികത്വത്തിലായിരുന്നു ബലിതർപ്പണ ചടങ്ങുകൾ. രാമായണ മാസപിറവി ദിനത്തിൽ  ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ അഷ്ട ദ്രവ്യ മഹാഗണപതി ഹോമവും ഭഗവത് സേവയും നടന്നു. തന്ത്രി ബ്രഹ്മശ്രീ.പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, ജയന്തൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമികത്വം നിർവഹിച്ചു. കർക്കടക വാവു ബലിദിനത്തിൽ ക്ഷേത്രത്തിൽ എത്തിയ ഭക്ത ജനങ്ങൾക്കെല്ലാം ദേവസ്വം നേതൃത്വത്തിൽ പ്രഭാതഭക്ഷണവും നൽകി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts