- Advertisement -[the_ad id="14637"]
ഗുരുവായൂർ: രാമായണ മാസാരംഭ ദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാണിക്കയായി സ്വർണ്ണ കിണ്ടി.
96.5 പവൻ തൂക്കം വരുന്ന സ്വർണ കിണ്ടി സമർപ്പിച്ചത് ചെന്നൈ സ്വദേശി ബിന്ദു ഗിരിയെന്ന ഭക്തയാണ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സമർപ്പണ ചടങ്ങിൽ സന്നിഹിതരായി.
770 ഗ്രാം തൂക്കം വരുന്ന സ്വർണ കിണ്ടിക്ക് എകദേശം 53 ലക്ഷം രൂപ വില വരും.