ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി. ശനിയാഴ്ച വൈകീട്ട് 5:30ന്റെ ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് ആരംഭം കുറിച്ചു. ദിവ്യ ബലിക്ക് റവ ഫാ വർഗീസ് കരിപ്പേരി കർമികത്വം വഹിച്ചു. ഉച്ചക്ക് 2 മണിയോടുകൂടി ആരംഭിച്ച അമ്പ്, വള,ശൂലം എഴുന്നള്ളിപ്പ് രാത്രി 10 മണിക്ക് സമാപിച്ചു. തുടർന്ന് വർണ്ണമഴയും, മെഗാ ബാൻഡ് മേളവും ഉണ്ടായിരുന്നു. യു എ ഇ കൂട്ടായ്മ, ഖത്തർ ബ്രദേർസ്, പാലയൂർ ഇടവക പ്രവാസി കൂട്ടായ്മ എന്നിവർ ചേർന്നൊരുക്കിയ ദീപാലങ്കാരവും തിരുന്നാളിന് വ്യത്യസ്തമാർന്ന മനോഹാരിതയേകി.
ഞായറാഴ്ച കാലത്തു 6:30 ന്റെ ദിവ്യബലിക്ക് ശേഷം ഉച്ചതീരിഞ്ഞു 2:30വരെ ഊട്ട് നേർച്ച ഭക്ഷണവും, നേർച്ച പായസവും പാർസൽ ആയി ലഭിക്കുന്നതാണ്. ഉച്ച തിരിഞ്ഞ് 2 മണിക്ക് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽ മുഖ്യകർമികത്വം നൽകുന്ന സമൂഹ മോമോദീസ ഉണ്ടായിരിക്കുന്നതാണ്.വരുന്ന ഭക്തജനങ്ങൾക്കായി വഴിപാടുകൾ നടത്തുന്നതിനുള്ള സൗകര്യവും, നേർച്ചയായി അരിയും, അവിലും ഉണ്ടായിരിക്കും. .