ഗുരുവായൂർ: നാടിന് അഭിമാനവും, ആഹ്ലാദവും പകർന്ന അരുൺ രവികുമാറിന് സ്നേഹാദരം. മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി.ക്ലിനിക്കൽ എംബ്രോയളജി എൻട്രൻസ്സ് പരീക്ഷയിൽ തിളക്കമാർന്ന ഒമ്പതാം റാങ്ക് നേടി യുവാക്കൾക്ക് മാർഗദീപമായി പ്രദേശത്തിനും, ബ്രദേഴ്സ് ക്ലബ്ബിനും അഭിമാനവും, ആഹ്ലാദവും നൽകിയ ബ്രദേഴ്സ് ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളിയുടെ മകനും ജൂനിയർ ബ്രദേഴ്സ് ക്ലബ്ബ് സാരഥികളിലൊരാളുമായ അരുൺ രവികുമാറിന് ക്ലബ്ബ് അംഗങ്ങളും, സഹപ്രവർത്തകരും കാഞ്ഞുള്ളി വസതിയിൽ എത്തിച്ചേർന്നു് ഉപഹാരവും, മധുരവും നൽകി.
ഗൃഹാതര നിറവോടെ സ്നേഹം പകർന്ന് നൽകി അനുമോദിച്ചു.കാഞ്ഞുള്ളി വസതിയിൽ ചേർന്ന സമാദരണ സദസ്സ് ക്ലബ്ബ് പ്രസിഡണ്ട് മുരളി പൈക്കാട്ട് മധുരവും, ഉപഹാരവും നൽകി ഉൽഘാടനം ചെയ്തു .ശശി വാറണാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സിൽ ക്ലബ്ബ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. വിനോദ് കുമാർ അകമ്പടി, ആൻ്റോഎൽ.പുത്തൂർ,ജോതിദാസ് കൂടത്തിങ്കൽ, ജിഷോ പുത്തുർ ,മുരളി അകമ്പടി, മേഴ്സി ജോയ്, ഉണ്ണികൃഷ്ണൻ ആലക്കൽ, മുരളി വടക്കൂട്ട് കെ.രാധാകൃഷ്ണൻ , സുകുമാരൻ ആലക്കൽ, ഷൺമുഖൻ തെച്ചിയിൽ, പ്രവാസി അംഗങ്ങൾ കൂടിയ തെക്കുട്ട് വിജയകുമാർ, ടി വിനോദ് നായർ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. റാങ്ക് ജേതാവ് അരുൺ രവികുമാർ പഠന വിഷയങ്ങൾ വിവരിച്ച് സ്നേഹ വേളക്ക് നന്ദി വചനങ്ങളും നൽകി. ആഹ്ലാദം ആവോളം നിറഞ്ഞ ചടങ്ങിൽ അരുൺ രവികുമാറിൻ്റെ പിതാവു് രവികുമാർ കാഞ്ഞുള്ളി, മാതാവ് ശ്രീലത രവികുമാർ ,അനുജൻ അർജുൻ രവികുമാർ ,പി തൃമാതാവ് തങ്കമ്മുഅമ്മ എന്നിവരും ചടങ്ങിൽ സാഘോഷം പങ്ക് ചേർന്നു.