ഗുരുവായൂർ : ഗുരുവായൂർ പുരാതന നായർ തറവാട്ട് കൂട്ടായ്മ -പിതൃസ്മൃതി പുരസ്ക്കാരം- 2023 ആദ്ധ്യാത്മിക രംഗത്തെ കർമ്മനിരതമായ പ്രവർത്തന നിറ വ്യക്തിത്വങ്ങൾക്കും, ആ മേഖലയിലെ സേവന ദാതാക്കൾക്കുമായി ഗുരുവായൂർ പുരാതന നായർ തറവാട്ട് കൂട്ടായ്മ സ്ഥാപക സാരഥികളിൽ പ്രമുഖനും, ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് ഇന്ന് കാണുന്ന മഹനീയ മുഖശ്രീയ്ക്ക് സാരഥ്യം നൽകിയ, ആദ്ധ്യാത്മിക – സാമൂഹ്യ നിറതേജസ്സ് കൂടിയായ തെക്കുമുറി മാധവൻ നായർ സ്മരണാർത്ഥം പുരാതന നായർ തറവാട്ടു്കൂട്ടായ്മ ഏർപ്പെടുത്തിയിട്ടുള്ള ഗുരുവായൂർ ക്ഷേത്രായൂർ ട്രസ്റ്റ് സ്പോൺസർ ചെയ്യുന്ന 10001-കയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങിയ “പിതൃസ്മൃതി ” പുരസ്ക്കാരത്തിന് ഇത്തവണ അതിരുദ്രയജ്ഞാചാര്യനും, ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തിയും, അനുഷ്ഠാന- ആചാരപണ്ഡിത ശ്രേഷ്ഠനുമായ ” കീഴിയേടം രാമൻ നമ്പൂതിരിയെ തെരെഞ്ഞെടുത്ത വിവരം സന്തോഷപൂർവം അറിയിച്ച് കൊള്ളുന്നു.
രാമായണ മാസാരംഭ ദിനവും, കർക്കിടക വാവുബലിതർപ്പണ ദിനവുമായ ജൂലായ് -17ന് തിങ്കളാഴ്ച വൈക്കീട്ട് 4 മണിക്ക് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് ചേരുന്ന സമ്മേളന വേദിയിൽ പുരസ്ക്കാര വിതരണ സമർപ്പണം നിർവഹിയ്ക്കുന്നതുമാണ്. പ്രസ്തുത സമ്മേളനത്തിൽ കൂട്ടായ്മ കുടുംബങ്ങളിൽ നിന്ന് വിട പറഞ്ഞ കുടുംബാംഗങ്ങളായ ഗൃഹനാഥ –നാഥൻമാരുടെയും അലങ്കരിച്ച ഛായാചിത്രങ്ങൾക്കു മുമ്പിൽ പുഷ്പ്പാർച്ചന അർപ്പിച്ച് സ്മരണാഞ്ജലി, പിതൃബലിതർപ്പണാചാര്യൻ രാമകൃഷ്ണ ഇളയതിന് സ്നേഹാദരം – വിദ്യാർത്ഥികൾക്ക് പഠന സഹായസ്കോളർഷിപ്പ് വിതരണം, സമ്മേളനാനന്തരം സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിയ്ക്കുന്നതുമാണു്. പത്രസമ്മേളനത്തിൽ കൂട്ടായ്മ ഭാരവാഹികളായ കെ.ടി.ശിവരാമൻ നായർ ,രവിചങ്കത്ത്, അനിൽ കല്ലാററ്, ബാലൻ വാറണാട്ട്, ശ്രീധരൻ മാമ്പുഴ, ശശി കേനാടത്ത്, രവി വട്ടരങ്ങത്ത്, മുരളി അകമ്പടി, രാധാ ശിവരാമൻ, നിർമ്മല നായകത്ത്, കോമളം നേശ്യാർ, കാർത്തിക കോമത്ത് എന്നിവർ പങ്കെടുത്തു.