ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കളരിയിൽ ചൊല്ലിയാട്ടം തുടങ്ങി. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം എന്നീ കഥകളാണ് വിശദമായി ചൊല്ലിയാടുക. മറ്റു കഥകളിൽ നിന്നുള്ള പ്രത്യേക പoനം ആവശ്യമുള്ള ഭാഗങ്ങളും ചൊല്ലിയാടും. ചൊവ്വാഴ്ച അവതാരം കഥയിലെ ആദ്യ പകുതിയിലെ വിശ്വരൂപദർശനം കഴിഞ്ഞുള്ള കംസൻ്റെ ഇളകിയാട്ടം ഉൾപ്പടെയുള്ള ഭാഗങ്ങളാണ് ചൊല്ലിയാടിയത്.
കൃഷ്ണനാട്ടം പഠനത്തിൽ കളരി ചിട്ടയിലുള്ള ചൊല്ലിയാട്ടം ഏറെ പ്രാധാന്യമുള്ളതാണ്. പുലർച്ചെ 3 മണി മുതൽ ക്ഷേത്ര കലാനിലയത്തിൽ വേഷം, പാട്ട്, ശുദ്ധമദ്ദളം, തൊപ്പി മദ്ദളം എന്നീ വിഭാഗങ്ങളുടെ പ്രത്യേക അഭ്യാസവും പഠനവും നടന്നു വരുന്നു. കച്ചകെട്ടു കാലത്ത് ചുട്ടി വിഭാഗം കോപ്പുപണികളിലായിരിക്കും.