ഗുരുവായൂർ: പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് നാൽപതാണ്ടുകൾ പിന്നിടുന്ന ആര്യഭട്ട കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. അതിന്റെ പിറന്നാൾ സുദിനത്തോടനുബന്ധിച്ച് പൂർവ്വ അധ്യാപക വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിക്കന്നു. ”ആശ്ലേഷ് – ആര്യ മഹാസംഗമം” പ്രശസ്ത കവിയും നാടക കൃത്തുമായ കരിവള്ളൂർ മുരളി, 2023 ജൂലൈ 8 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് തൊഴിയൂർ നമസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യസ മേഖലയിലെ മുഖ്യധാര റഗുലർ കോളജുകൾ പരിമിതികൾ മൂലം ഉപരിപഠന നിഷേധിച്ച പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് നാമമാത്രമായ ചിലവിൽ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കിയ സമാന്തര വിദ്യാഭാസ സ്ഥാപനമാണ് ഈ കലാലയം.
1983ൽ വിരലിലെണ്ണാവുന്ന വിദ്വാർത്ഥിനികളുമായി പ്രവർത്തനമാരംഭിച്ച കോളേജ് ഇന്ന് പതിനായിരക്കണക്കിന് അഭ്യസ്ത വിദ്യരായ പൂർവ്വ വിദ്യാർത്ഥിനികൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. ഇവരെ ചടങ്ങിൽ ടി എൻ പ്രതാപൻ എം പി ആദരിക്കും.
ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആരംഭത്തോടെ സർക്കാർ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിലെ ആയിരക്കണക്കിന് അധ്യാപകരും അനാഥമാക്കപ്പെടുന്ന വിദ്യാർത്ഥി സമൂഹവും അതി ജീവനത്തിന് ഭീഷണി നേരിട്ടുകയാണെന്ന് പ്രിൻസിപ്പൽ സി ജെ ഡേവിഡ് അഭിപ്രായപ്പെട്ടു.
ഇനിയൊരിക്കലും സംഭവിക്കാനിടയില്ലാത്ത ഒരു പിറന്നാൾ ആഘോഷത്തിന് തയാറെടുക്കുന്ന, ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനാണ് തങ്ങൾ പോകുന്നതെന്നും വിഷമത്തോടെ ഭാരവാഹികൾ പറഞ്ഞു.
ആര്യഭട്ട കോളജ് പ്രിൻസിപ്പൽ സി ജെ ഡേവിഡ്, പി ടി എ പ്രസിഡന്റ് ഷാമില മുത്തലിബ്, ആര്യ മഹാസംഗമം കൺവീനർമാരായ വിജയൻ മാസ്റ്റർ, ജിബി ജോർജ്, ബുഷ്റ എ വി, സമീറ അലി ടി പി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.