- Advertisement -[the_ad id="14637"]
ചാവക്കാട്: മണിപ്പൂരിലെ ക്രൈസ്തവർക്ക് എതിരെയുള്ള കലാപത്തിനെതിരെ പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ പ്രതിഷേധ യോഗത്തിനു അധ്യക്ഷത വഹിച്ചു. മണിപ്പൂരിലെ ക്രൈസ്തവർക്കെതിരെയുള്ള കലാപം അവസാനിപ്പിക്കാൻ ഭരണകൂടം തയ്യാറാവണമെന്ന് യോഗത്തിൽ അധ്യക്ഷൻ ആവശ്യപ്പെട്ടു.
രാവിലത്തെ ദിവ്യബലിക്കു ശേഷം നടന്ന യോഗത്തിൽ നിരവധി ഇടവക അംഗങ്ങളാണ് പങ്കെടുത്തത്. തീർത്ഥ കേന്ദ്രം അസി വികാരി റവ ഫാ ആന്റോ രായപ്പൻ ഏകോപന സമിതി കൺവീനർ തോമസ് വാകയിൽ, കേന്ദ്ര സമിതി കൺവീനർ ലോറൻസ് സി ഡി എന്നിവർ പ്രസംഗിച്ചു.