the digital signature of the temple city

പാലയൂർ തീർത്ഥ കേന്ദ്രത്തിൽ ദുക്റാന തിരുനാളും, തർപ്പണതിരുനാളും ആഘോഷിക്കും

- Advertisement -[the_ad id="14637"]

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ജൂലൈ 3ന് ആഘോഷിക്കും. ഊട്ടു തിരുനാളിനായിട്ടുള്ള എല്ലാ ഒരുക്കങ്ങൾക്കും തുടക്കം കുറിച്ചു. ജൂലൈ മൂന്നാം തീയതി രാവിലെ
6: 30 മുതൽ വൈകിട്ട് 4 മണി വരെ ദിവ്യബലി ഉണ്ടായിരിക്കും

7:30ന് ഊട്ട് ആശിർവാദവും,
9: 30ന്റെ ദിവ്യബലിക്ക് ശേഷം ജൂലൈ 15, 16 തീയതികളിൽ നടത്തപ്പെടുന്ന തർപ്പണ തിരുനാളിന്റെ കൊടിയേറ്റം തൃശ്ശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്  നിർവഹിക്കും.

ജൂലൈ 3 ന് ഏകദേശം 25000 പേർക്കുള്ള ഊട്ട് നേർച്ചക്ക് വേണ്ടിയാണു  പാലയൂർ തീർത്ഥ ഒരുങ്ങുന്നത്.ജൂലൈ 4 മുതൽ 14-)o തിയ്യതി വരെ വൈകുന്നേരങ്ങളിൽ ദിവ്യബലി, ലെദീഞ്ഞു, നൊവേനയും ഉണ്ടായിരിക്കും കുടുംബ കൂട്ടായ്മകളുടെയും, സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഉണ്ടാകുന്നതാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts