ചാവക്കട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ജൂലായ് 3 തിങ്കളാഴ്ച ആഘോഷിക്കും. ഊട്ടു തിരുനാളിനായിട്ടുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായയെന്ന് തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ,ജനറൽ കൺവീനർ ഫ്രാൻസിസ് ചിരിയംകണ്ടത്ത് എന്നിവർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 6: 30 മുതൽ വൈകിട്ട് 4 മണി വരെ ദിവ്യബലികൾ ഉണ്ടായിരിക്കും.രാവിലെ 7:30ന് ഊട്ട് ആശിർവാദവും,
9:30ന്റെ ദിവ്യബലിക്ക് ശേഷം ജൂലൈ 15, 16 തീയതികളിൽ നടത്തപ്പെടുന്ന തർപ്പണ തിരുനാളിന്റെ കൊടിയേറ്റം തൃശ്ശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും.ഏകദേശം കാൽ ലക്ഷം പേർക്കുള്ള ഊട്ട് നേർച്ചക്ക് വേണ്ടിയാണു പാലയൂർ തീർത്ഥ ഒരുങ്ങിയിട്ടുള്ളതെന്നും അതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഊട്ട് കമ്മിറ്റി കൺവീനർ അറിയിച്ചു. രാവിലെ 8 മുതൽ വൈകുന്നേരം 6 മണി വരെ ഊട്ട് ഉണ്ടായിരിക്കും.കടന്നു വരുന്ന വിശ്വാസികൾക്കുള്ള വഴിപാട് നേർച്ചകൾ എല്ലാം ഒരുങ്ങിയതായി നേർച്ച കൺവീനർ അറിയിച്ചു.ഊട്ടു നേർച്ചയും, നേർച്ച പായസവും പാർസലായും ലഭിക്കുന്നതാണ്.