ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 12 ദിവസമായി നടന്നു വരുന്ന നവീകരണ പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് 2023 ജൂലായ് 1 ന് ശനിയാഴ്ച നടക്കുന്ന ദ്രവ്യാവർത്തി കലശത്തോടെ സമാപനം കുറിക്കും.
വെള്ളിയാഴ്ച രാവിലെ 3 മണിക്ക് നടന്ന തുറന്ന് മണ്ഡ സംസ്കാരം, ദ്ര്യാവർത്തി പത്മോ ല്ലേഖനം, ചതുർത്ഥ ബ്രഹ്മകലശ, തത്വകലശപൂജ, ദ്രവ്യാവർത്തി പരാകലശപൂജ എന്നിക്ക് ശേഷം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നാടയ്ക്കൽ പത്മം ഇട് ഉച്ച പൂജ നടത്തി. ശനിയാഴ്ച രാവിലെ 3 മണിക്ക് ക്ഷേത്ര നട തുറക്കുന്നതും കണി കാണൽ, എണ്ണ കലശാഭിഷേകം, വാകച്ചാർത്ത്, തത്വകലശാഭിഷേകം എന്നിവക്ക് ശേഷം ദ്രവ്യാവർത്തി കലശം ആരംഭിക്കുന്നതാണ്.
ദ്രവ്യാവർത്തി മഹാകലശത്തിൽ ഒരു പ്രധാന ബ്രഹ്മകലശവും അതിന് 24 ഖണ്ഡ ബ്രഹ്മകലശവും ശേഷം 83 പരികലശങ്ങളും അടങ്ങുന്നു. അപ്രകാരം 9 വീതം കലശ ക്ഷേത്രങ്ങൾ ഉൾക്കൊണ്ടതാണ് ദ്രവ്യാവർത്തികലശം. പാദ്യം, അർഘ്യം, ഗവ്യം, നെയ്യ്, തൈര്, തേൻ, പാൽ, ചൂടു വെള്ളം, കഷായം, മാർജനം, ഫലം, യവം, രത്നം, ലോഹം, കുശ, ഗന്ധം, പുഷ്പം, ഉപമാനം, ധാത്രി, അക്ഷതം, കേരജലം, കരിമ്പിൻ നീര്, തണ്ടു ജലം, എന്നിവയാണ് 24 ശ്രേഷ്ഠ ദ്രവ്യങ്ങൾ. ഇവ യഥാക്രമം ദേവന് അഭിഷേകം ചെയ്യുക വഴി ബിംബ ചൈതന്യം അതിന്റെ പൂർണ്ണതയിൽ എത്തും. അതോടെ ക്ഷേത്രത്തി നവീകരണ കലശത്തിന് സമാപനം കുറിക്കും. ദ്രവ്യാവർത്തി കലശത്തിനു ശേഷം ഉച്ചപൂജ, ദീപാരാധന, അത്താഴ പൂജ എന്നിവ ഉണ്ടായിരിക്കും.