ഗുരുവായൂർ: കഷ്ടപ്പാടുകളിൽ തളരാതെ നീറ്റ് പരീക്ഷയിൽ തിളങ്ങുന്ന വിജയം നേടിയ ഹർഷാ ദാസിന് ഗുരുവായൂരിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്നേഹസ്പർശം പഠന ചിലവിലേക്ക് അയ്യായിരം രൂപ നൽകി. പ്രഭാഷകനും മുതുവടൂർ ജുമാ മസ്ജിദ് ഖത്തീബുമായ സുലൈമാൻ അസ്ഹരി ഉപഹാരം സമ്മാനിച്ചു. ടെമ്പിൾ സ്റ്റേഷൻ എസ് ഐ. കെ ആർ റെമിൻ പൊന്നാട ചാർത്തി.
ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് ആർ വി അലി അധ്യക്ഷനായി. കോ-ഓർഡിനേറ്റർ അനിൽകല്ലാറ്റ്, പി പി വർഗീസ്, കെ കെ ശ്രീനിവാസൻ, കെ വി. രാധാകൃഷ്ണ വാര്യർ തുടങ്ങിയവർ പ്രസംഗിച്ചു. ബക്രീദ് പെരുന്നാൾ ആഘോഷവും സ്നേഹ വിരുന്നും ഉണ്ടായി.
പ്രഹ്ളാദൻ മാമ്പറ്റ്, ജോർജ്ജ് പോൾ, ഇന്ദിര സോമസുന്ദരൻ, തുടങ്ങിയവർ നേതൃത്വം നൽകി.

