- Advertisement -[the_ad id="14637"]
തൃശൂർ: മുല്ലപ്പൂ മാല വ്യാപാരം പിടി വീഴുന്നു. സാധാരണയായി പൂ മാലകൾ മുഴം ആണ് അളവായി ഉപയോഗിച്ചുവരുന്നത്.മുഴം എന്നത് അളവു കോൽ അല്ലെന്ന് ലീഗൽ മെട്രോളജി വകുപ്പ്.
മുഴം കണക്കിൽ മുല്ലപ്പൂമാല വിറ്റതിന് തൃശ്ശൂർ കിഴക്കേ കോട്ടയിലെ പൂക്കടയ്ക്ക് 2,000 രൂപ പിഴയിട്ടു. മാലയാണെങ്കിൽ സെന്റീമീറ്റർ, മീറ്റർ എന്നിവയും പൂക്കളാണെങ്കിൽ ഗ്രാം, കിലോ ഗ്രാം എന്നിവയുമാണ് അളവ് മാനദണ്ഡമെന്ന് മെട്രോളജി വകുപ്പ്.
വരും ദിനങ്ങളിലും പരിശോദന തുടരും. മുഴം കണക്കിൽ വിൽപ്പന നടത്തുമ്പോൾ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നതും നടപടിയെടുക്കാൻ കാരണമായി.