ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ കപ്പിയൂർ ദേശത്ത് ജീവിത പ്രതിസന്ധിയിൽ തളരാതെ നിർഭയം പോരാടി നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹർഷാ ദാസ് എന്ന മിടുക്കിയ്ക്ക് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭവനത്തിലെത്തി വസ്ത്രങ്ങളും, പഠനോപകരണങ്ങളും നൽകി സ്നേഹം പകർന്ന് പങ്ക് ചേർന്നു.
കുടുംബത്തിൻ്റെ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് കൊണ്ടു് പപ്പടം വിൽപ്പനയിലൂടെ ഗൃഹത്തിന് താങ്ങായി പ്രതിസന്ധികളെ തരണം ചെയ്ത് മാതൃകയായി നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് നാളെ ഡോക്ടറാക്കുന്നതിന് കൂടി തുടക്കം കുറിക്കുന്നതിന്റെ വാർത്ത യുടെ അടിസ്ഥാനത്തിൽ കുടുംബവുമായി ബന്ധപ്പെട്ടു് കൊണ്ടാണ് ക്ലബ്ബ് ഭാരവാഹികൾ സഹോദരിയുടെ ഭവനത്തിലെത്തി സ്നേഹം പകർന്ന് കൊച്ചു സഹായഹസ്തം നൽകിയത്.
ക്ലബ്ബ് പ്രസിഡണ്ട് മുരളി പൈക്കാട്ട്, സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി എന്നിവർ വിഭവ വിതരണവും, ക്ലബ്ബ് വൈസ് പ്രസിഡണ്ടു് ബാലൻ വാറണാട്ട്, ഖജാൻജി വിനോദ് കുമാർ അകമ്പടി, ഭരണ സമിതി അംഗം മാധവൻ പൈക്കാട്ട്, വിംങ്സ് ഓഫ് ബ്രദേഴ്സ് സെക്രട്ടറി ശ്രീദേവി ബാലൻ എന്നിവർ സ്നേഹാശംസകളും നേർന്നു. മാതൃഭൂമി ലേഖകൻ കല്ലൂർ ഉണ്ണികൃഷ്ണൻ, ഹർഷയുടെ മാതാപിതാക്കൾ, സഹോദരി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഉന്നത പഠനത്തിന് ഉതക്കുന്ന പുസ്തകങ്ങൾ, ഗാന്ധിജിയുടെ എൻ്റെ സത്യാനേഷണ പരീക്ഷകൾ എന്ന പുസ്തകം, കൗതുകകരമായ പേന, വസ്ത്രങ്ങൾ എന്നിവയാണ് സമ്മാനിച്ചത്