the digital signature of the temple city

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവീകരണ കലശത്തോടനുബന്ധിച്ച് തത്വ കലശാഭിഷേകം നടന്നു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന നവീകരണ പുന:പ്രതിഷ്ഠ ദ്ര്യവാവർത്തി ചടങ്ങുകളുടെ ഭാഗമായി ഞായറാഴ്ച തത്വകലശാഭിഷേകം നടന്നു. അഗ്ര മണ്ഡപത്തിൽ നടന്ന തത്വകലശപൂജ, തത്വ ഹോമം, പരികലശപൂജ, പാണി എന്നിവക്ക് ശേഷം ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മഹാദേവന് തത്വ കലശാഭിഷേകം നടത്തി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന കാർമികത്വത്തിൽ  ഭഗവതി സേവയും നടന്നു.

വൈകീട്ട് മുളപൂജാ അധിവാസ ഹോമം, കലശാധിവാസം എന്നിവയും ഉണ്ടായി. ഭക്തജനങ്ങളും. ക്ഷേത്രേശന്മാരും ചേർന്ന് അധിവാസ പ്രാർത്ഥനയും ഉണ്ടായി. തിങ്കളാഴ്ച കാലത്ത് മഹാദേവന് കർപ്പൂരാദി ദ്രവ്യ കലശം ഉണ്ടായിരിക്കുന്നതാണ്.

നവീകരണ കലശത്തിന്റെ ഭാഗമായി നടന്നു വരുന്ന പ്രഭാഷണ പരമ്പരയിൽ ക്ഷേത്രങ്ങളിലെ പ്രശ്ന ചിന്ത എന്ന വിഷയത്തിൽ എടപ്പാൾ ഗോവിന്ദൻ മാസ്റ്ററുടെ ഭക്തി പ്രഭാഷണം ഉണ്ടായി. ക്ഷേത്രവും വാസ്തുവും എന്ന വിഷയത്തിൽ നാളെ മുതൽ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ഭക്തി പ്രഭാഷണം ഉണ്ടായിരിക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts