ഗുരുവായൂർ: ജീവ ഗുരുവായൂരിന്റെ 22)o മത് വാർഷിക ആഘോഷവും, കുടുംബ സംഗമവും കൊളാടിപടിയിലെ സെയിം ആയുർവേദ സെന്ററിൽ നടന്നു. ഗുരുവായൂർ സർക്കിൾ ഇൻസ്പെക്ടർ പ്രേമനന്ദകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനത്തിൽ “പ്ലാസ്റ്റിക്മുക്ത കേരളം” എന്ന സന്ദേശനത്തിന് പ്രാധാന്യം നൽകി പ്ലാസ്റ്റിക് സഞ്ചികൾക്കു പകരം തുണി സഞ്ചികൾ നൽകുന്ന ചടങ്ങ് പ്രേമനന്ദകൃഷ്ണൻ, സെയിം ആയുർവേദ റിസർച്ച് സെന്റർ മേധാവി ശ്രീനിവാസന് നൽകി ഉദ്ഘാടനം ചെയ്തു. കൂടാതെ കൌൺസിലാർമാരായ ശോഭ ഹരിനാരായണൻ, മെഹബൂബ്, രഹിതപ്രസാദ്, ബിന്ദുപുരുഷോത്തമൻ, മൺസൂർ എന്നിവർക്കും സഞ്ചികൾ വിതരണം ചെയ്തു.
യോഗത്തിൽ ഡോക്ടർ. പി. എ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി. എണ്ണയും, നെയ്യും, ഇല്ലാത്ത, വറ്റൽ മുളകും, മല്ലിയും, കൃത്രിമ നിറങ്ങളും ഒഴിവാക്കി ഉള്ള വെജിറ്റബിൾ ബിരിയാണിയാണ് ഭക്ഷണം ആയി നൽകിയത്. ജീവ ഗുരുവായുർ വനിതാ വേതി അവതരിപ്പിച്ച ‘” ഉത്തമൻ വെഡ്സ് ചിഞ്ചുറാണി ‘”എന്ന സ്‌കിറ്റ് അരങ്ങേറുകയുണ്ടായി. ജീവ അംഗങ്ങൾ അവതരിപ്പിച്ച ഗാന സദസ്സും, ഡാൻസ്, മിമിക്രിയും വേദിയിൽ അരങ്ങേറി. പ്രസിഡന്റ് അഡ്വ. അന്നജാൻസി, സെക്രട്ടറി മിനി കാർത്തികേയൻ, ട്രഷറർ സുലോചന ടീച്ചർ, അഡ്വ. രവി ചങ്കത്ത്, കെ. കെ. ശ്രീനിവാസൻ, വി. എം. ഹുസൈൻ, മുരളീധരകൈമൾ, സുനിത ടീച്ചർ, അസ്‌കർ കൊളമ്പോ ഹൈദരാലി പാലുവായി തുടങ്ങിയവർ പ്രസംഗിച്ചു. യോഗാനന്തരം 2023 – 2024 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്. കെ. കെ. ശ്രീനിവാസൻ, സെക്രട്ടറി സന്ധ്യ ഭരതൻ , ട്രഷറർ മുരളീധരകൈമൾ.