- Advertisement -[the_ad id="14637"]
വടക്കേക്കാട്: വടക്കേക്കാട് പഞ്ചായത്തിൻ്റ പ്രസിഡൻ്റായി കോൺഗ്രസിലെ എൻ എം കെ നബീൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.
മുൻധാരണയനുസരിച്ച് നിലവിലെ പ്രസിഡന്റ് വി കെ ഫസലുദ്ദീൻ രാജിവെച്ച ഒഴിവിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ എൻ എം കുഞ്ഞു മുഹമ്മദിന്റെ മകനാണ് നബീൽ.
സി പി എമ്മിലെ കെ എസ് ഷനിലാണ് (അപ്പു) നബീലിനെതിരെ മത്സരിച്ചത്. വൈകീട്ട് നടന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് കോൺഗ്രസിലെ ജിൽസി ബാബു തെരഞ്ഞെടുക്കപ്പെട്ടു. സി പി എ മ്മിലെ സരിത ഷാജിയായിരുന്നു എതിർ സ്ഥാനാർത്ഥി. ആകെയുള്ള 16 അംഗങ്ങളിൽ കോൺഗ്രസിന് ഒമ്പതും എൽ ഡി എഫിന് ഏഴും പ്രതിനിധികളാണുള്ളത്.