the digital signature of the temple city

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച് അപമാനിച്ച സംഭവം; ബി ജെ പി പ്രതിഷേധിച്ചു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തുകയും ,നിരവധി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശം അയച്ച് അപമാനിക്കുകയും ചെയ്ത ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എസ് എഫ് ഐ നേതാവുമായ രാമകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും, ക്ഷേത്ര പ്രവർത്തിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം  ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു.

ബിജെപി ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി വാസുദേവൻ മാസ്റ്റർ, ഗുരുവായൂർ നഗരസഭ കൗൺസിലർ ശോഭാ ഹരി നാരായണൻ, ബിജെപി ഗുരുവായൂർ മണ്ഡലം സെക്രട്ടറി കെ സി രാജു എന്നിവർ പ്രസംഗിച്ചു. മമ്മിയൂർ ക്ഷേത്രത്തിനു മുൻവശത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ബിജെപി ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ പ്രബീഷ് തിരുവെങ്കിടം,മോഹനൻ ഈച്ചിത്തറ, ബിജെപി ഗുരുവായൂർ നഗരസഭ പ്രസിഡന്റ് മനീഷ് കുളങ്ങര, ഷാജി പൂക്കോട്, ബിനീഷ് തറയിൽ, പ്രസന്നൻ വലിയപറമ്പിൽ, ജിഷാദ് ശിവൻ എന്നിവർ നേതൃത്വം നൽകി.

ഇതു സംബന്ധിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ തുടങ്ങിയവർക്ക് രാമകൃഷ്ണനെ ദേവസ്വം ജോലിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയും കൊടുത്തിട്ടുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts